യാത്രക്കാർക്കായി സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം; ഏർപ്പെടുത്തി ഇത്തിഹാദ് എയര്‍ലൈന്‍

എയര്‍ലൈനിന്റെ മുഴുവന്‍ സര്‍വീസുകളും അബുദബി വിമാനത്തവാളത്തിലെ പുതിയ ടെര്‍മിനലിലേക്ക് മാറുന്നതിനോട് അനുബന്ധിച്ചാണ് എയര്‍ പോര്‍ട്ടിന് പുറത്തുളള കേന്ദ്രങ്ങളില്‍ യാത്രക്കാര്‍ക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
യാത്രക്കാർക്കായി സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം; ഏർപ്പെടുത്തി ഇത്തിഹാദ് എയര്‍ലൈന്‍

അബുദബി: യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി ഇത്തിഹാദ് എയര്‍ലൈന്‍. എയര്‍ലൈനിന്റെ മുഴുവന്‍ സര്‍വീസുകളും അബുദബി വിമാനത്തവാളത്തിലെ പുതിയ ടെര്‍മിനലിലേക്ക് മാറുന്നതിനോട് അനുബന്ധിച്ചാണ് എയര്‍ പോര്‍ട്ടിന് പുറത്തുളള കേന്ദ്രങ്ങളില്‍ യാത്രക്കാര്‍ക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പുതിയ ടെര്‍മിനലില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇത്തിഹാദ് എര്‍ലൈനിന്റെ മുഴുവന്‍ സര്‍വീസുകളും പ്രവര്‍ത്തനം ആരംഭിച്ചത്.

മിന തുറമുഖത്തും അബുദബി എക്‌സിബിഷന്‍ കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക് ഇന്‍ കേന്ദ്രങ്ങളിലാണ് സേവനം നല്‍കുന്നത്. അടുത്ത മാസം 14 വരെ ഇവിടെ സൗജന്യ ചെക്ക് ഇന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍ അറിയിച്ചു. മൊറാഫിക് ഏവിയേഷന്റെ കീഴില്‍ മിന തുറമുഖത്തെ ചെക് ഇന്‍ സൗകര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കും. എക്‌സിബിഷന്‍ സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് സേവനം ലഭ്യമാക്കുക.

യാത്രക്കാർക്കായി സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം; ഏർപ്പെടുത്തി ഇത്തിഹാദ് എയര്‍ലൈന്‍
ദുബായ്- ഷാർജ റോഡിൽ പുതിയ വേഗപരിധി: നിയമം ലംഘിക്കുന്നവർക്ക് 3,000 ദിർഹം വരെ പിഴ

ഇത്തിഹാദിനു പുറമെ എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ തുടങ്ങിയ കമ്പനികളും യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ ചെക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് അബുദബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 28 എയര്‍ലൈനുകളാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 11,000 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് അബുദബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com