
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന ശക്തമായി തുടരുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ മലയാളികള്‍ ഉള്‍പ്പെടെ 289 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
യുഎഇയിൽ മഴ തുടരുന്നു; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചുതാമസകുടിയേറ്റ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കൂടുതല്‍ പേര് അറസ്റ്റിലായത്. ഗതാഗത നിയമം ലംഘിച്ച നിരവധിപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര നിയമ ലംഘനം നടത്തിയവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.