'മുന്നോട്ട്' ; ജിഷ്ണുവിന് ആശംസകളുമായി മന്ത്രി വി.ശിവന് കുട്ടി
പാലക്കാട്ടുളള ഫാല്‍ക്കന്‍ ഫുട്ബോള്‍ അക്കാഡമിയുടെ ഇടത് പ്രതിരോധമാണ് ജിഷ്ണു.
19 July 2022 8:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിധി വില്ലനാകുമ്പോളും തളരാതെ പോരാടുന്നവരാണ് വിജയം കൈവരിക്കുക. ജന്മനാ തന്നെ ഒരു കാലും ഇരു കൈപ്പത്തികളും കുത്തനൂര്‍ സ്വദേശിയായ ജിഷ്ണുവിനില്ല. ക്യത്യമകാലില് ബൂട്ട് കെട്ടി മൈതാനത്തിറങ്ങി കഠിന്വധാനം കൊണ്ട് തന്റെ സ്വപ്നത്തിന് പിറകെ പോവുകയാണ് ഈ കൊച്ചു മിടുക്കന്.
പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ജിഷ്ണുവിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അഭിന്ദനങ്ങളറിയിച്ചു. ഫെസ്ബുക്കില്‍ 'മുന്നോട്ട്' എന്ന തലക്കെട്ടോടെയാണ് വിദ്യാഭ്യാസ മന്ത്രി ആശംസകള്‍ അറിയിച്ചത്.
വിധിയെ പഴിക്കുന്ന, ശാരീരിക പ്രശനങ്ങളില്‍ ദുഖിച്ചിരിക്കുന്നവര്‍ക്ക് പ്രജോതനമാണ് ഈ കൊച്ചു മിടുക്കന്റെ ജീവിതം. പാലക്കാട്ടുളള ഫാല്‍ക്കന്‍ ഫുട്ബോള്‍ അക്കാഡമിയുടെ ഇടത് പ്രതിരോധമാണ് ജിഷ്ണു. അഞ്ചാം ക്ലാസുമുതല്‍ സുഹ്യത്തുകളോടൊപ്പം ഫുട്ബോളും ക്രിക്കറ്റും കളിച്ചായിരുന്നു തുടക്കം. വേദനകളില്‍ പിന്നോട്ടു പോകാതെ മുന്നേറാനുളള ഉറച്ച തീരുമാനമാണ് ആറു മാസം മുമ്പ് ഫുട്ബോള്‍ അക്കാദമിയില്‍ ചേരാനുളള ജിഷ്ണുവിന്റെ തീരുമാനത്തിനു പിന്നില്‍. മുന്നേറ്റ താരമായി കളിക്കുവാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ഓടുവാനുളള പ്രയാസത്തെ തുടര്‍ന്ന് പ്രതിരോധ താരമാവുകയായിരുന്നു.
അച്ഛന് ക്യഷ്ണനും അമ്മ ചിന്താമണിയുമാണ് ജിഷ്ണുവിന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുളളത്. മലമ്പുഴ ഐ.ടി.ഐ.യിലെ കംപ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ വിഷ്ണു. കുന്നത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 74 ശതമാനം മാര്‍ക്കോടെയായിരുന്നു പ്ലസ് ടു വിജയം. ഫുട്ബോളില്‍ കൂടുതല്‍ അവസരങ്ങല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ത്യശ്ശൂര് ക്രൈസ്റ്റ് കോളേജിലോ, സെന്റ് തോമസ് കോളേജിലോ ചേര്‍ന്ന് തുടര്‍പഠനം നടത്താനുളള പരിശ്രമത്തിലാണ് ജിഷ്ണു.
Story Highlights : 'Forward' ; Minister V. Shivan Kutty wishes Jishnu