യൂറോ ക്വാർട്ടർ; ഇംഗ്ലണ്ടിന് സ്വിസ്സ് പരീക്ഷ, ഓറഞ്ചുകൾക്ക് എതിരാളി യുവ തുർക്കികൾ

ഹോളണ്ടിനെതിരെയിറങ്ങുന്നത് യൂറോകപ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ യുവ തുർക്കികളാണ്
യൂറോ ക്വാർട്ടർ; ഇംഗ്ലണ്ടിന് സ്വിസ്സ് പരീക്ഷ, ഓറഞ്ചുകൾക്ക് എതിരാളി യുവ തുർക്കികൾ

ബെർലിൻ: യൂറോകപ്പിന്റെ രണ്ടാം ക്വാർട്ടർ ദിനത്തിൽ ഇന്ന് തീ പാറും പോരാട്ടം. മികച്ച താര നിരയുണ്ടായിട്ടും ഗാരെത് സൗത്ത്ഗേറ്റിന് കീഴിൽ ആരാധക പ്രതീക്ഷയ്ക്കൊത്തുയരാത്ത ഇംഗ്ലണ്ടിന്, പ്രീ​ക്വാ​ർ​ട്ട​റി​ൽ മുൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​​യെ മ​ട​ക്കി അയച്ച് വ​ർ​ധി​ത വീ​ര്യ​വു​മാ​യി എ​ത്തു​ന്ന സ്വി​റ്റ്സ​ർ​ല​ൻഡ് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പ് ഘട്ടത്തിൽ പതിയെ തുടങ്ങി പിന്നീട് മികച്ച കളി പുറത്തെടുത്താണ് ഹോളണ്ട് എത്തുന്നത്. ഹോളണ്ടിനെതിരെയിറങ്ങുന്നത് യൂറോകപ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ യുവ തുർക്കികളാണ്.

​സ്ലൊ​വാ​ക്യ​യു​മാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​വ​സാ​ന വി​സി​ലി​ന് തൊ​ട്ടു​മു​മ്പു​വ​രെ പി​ന്നി​ൽ​ നി​ന്ന ​ശേ​ഷം ജൂ​ഡ് ബെ​ല്ലി​ങ്ഹാ​മി​ന്റെ​യും പി​റ​കെ ഹാ​രി കെ​യ്നി​ന്റെ​യും അ​സാ​മാ​ന്യ ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇം​ഗ്ലീ​ഷ് പ​ട അ​വ​സാ​ന എ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. മറു​വ​ശ​ത്ത്, ഏ​റ്റ​വും ശ​ക്ത​മാ​യ ഇ​റ്റാ​ലി​യ​ൻ പ്ര​തി​രോ​ധം ക​ട​ന്നാണ് മു​റാ​ത് യാ​കി​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്വി​റ്റ്സ​ർ​ല​ൻ​ഡ് കു​തി​പ്പ് തു​ട​രു​ന്ന​ത്. എന്നാൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഈ അടുത്ത കാലത്തൊന്നും സ്വി​റ്റ്സ​ർ​ല​ൻഡിന് വിജയിക്കാനായില്ല. ഈ മത്സരത്തിൽ വിജയിക്കുകയായാണെങ്കിൽ മുൻ നിര ടൂർണമെന്റിൽ ആദ്യമായി സെമിയിലെത്താനാകുന്നു എന്ന നേട്ടം സാക്കയ്ക്കും ടീമിനും സ്വന്തമാക്കാനാകും.

ഗാ​ക്പോ, ഡീ​പെ ,ഡഫ്രി തുടങ്ങി മികച്ച താരങ്ങളുടെ ഫോമാണ് ഹോളണ്ടിന്റെ പ്രതീക്ഷ. യൂ​റോ​യി​ൽ ഇ​ത്ത​വ​ണ ടോ​പ് സ്കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മുന്നിലുള്ള കോ​ഡി ഗാ​ക്പോ ഗോൾ നേട്ടം തുടർന്നാൽ തുർക്കിക്കെതിരെയുള്ള മത്സരം ഓറഞ്ച് പടയ്ക്ക് എളുപ്പമാകും. തു​ർ​ക്കി നി​ര​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്റെ വണ്ടർ കിഡ് അ​ർ​ഡ ഗു​ല​റാ​ണ് തു​രു​പ്പ് ​ചീ​ട്ട്. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ടീ​മി​ന്റെ മു​ന്നേ​റ്റ​ങ്ങ​ളി​ലെ കു​ന്ത​മു​ന​യാ​ണ് താ​രം.

യൂറോ ക്വാർട്ടർ; ഇംഗ്ലണ്ടിന് സ്വിസ്സ് പരീക്ഷ, ഓറഞ്ചുകൾക്ക് എതിരാളി യുവ തുർക്കികൾ
ഈ എട്ട് മിനിറ്റും ഞാന്‍ ആസ്വദിക്കുന്നു: ലൂയിസ് സുവാരസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com