മെസ്സി ക്വാർട്ടർ പോരിന് കളത്തിലിറങ്ങുമോ?; പ്രതികരിച്ച് സ്കലോണി

പെറുവിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില് മെസ്സി കളത്തിലിറങ്ങിയിരുന്നില്ല

dot image

ന്യൂയോര്ക്ക്: കോപ്പ അമേരിക്കയിലെ ക്വാര്ട്ടര് ഫൈനല് പോരാട്ടത്തില് ഇക്വഡോറിനെ നേരിടാനൊരുങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. വെള്ളിയാഴ്ച ഇന്ത്യന് സമയം പുലര്ച്ചെ 6.30നാണ് അര്ജന്റീന- ഇക്വഡോര് പോരാട്ടം. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന സൂപ്പര് താരം ലയണല് മെസ്സി അതിനിര്ണായക പോരാട്ടത്തില് അര്ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നതില് ഇതുവരെ വ്യക്തത വന്നിട്ടില്ല. മത്സരത്തിന് മുന്നോടിയായി താരത്തിന്റെ പരിക്കിനെ കുറിച്ച് പ്രതികരിച്ച് അര്ജന്റൈന് കോച്ച് ലയണല് സ്കലോണി രംഗത്തെത്തി.

'മെസ്സിയെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില് നമുക്ക് അല്പ്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. ഏതാനും മണിക്കൂര് ഞങ്ങള് പരിശീലനം നടത്തും. ഇന്നത്തെ പരിശീലത്തെ അടിസ്ഥാനമാക്കിയായിരിക്കും മെസ്സി കളിക്കണോ എന്ന് തീരുമാനിക്കുക', സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു.

'മെസ്സി കളിക്കുന്നില്ലെങ്കില് ടീം ആകെ മാറിമറിയും. അദ്ദേഹത്തെ ഉള്പ്പെടുത്താന് ഞങ്ങള് ശ്രമിക്കും. അദ്ദേഹത്തിന് ആവശ്യമുള്ള സമയം അനുവദിക്കേണ്ടതുണ്ട്. അവസാനനിമിഷം വരെ കാത്തിരിക്കുന്നതായിരിക്കും നല്ലത്. പരിശീലനത്തിന് മുന്പ്, ഞങ്ങള് നാളെ ചെയ്യേണ്ട കാര്യങ്ങളെല്ലാം മെസ്സിയുമായി ചര്ച്ച ചെയ്യും', സ്കലോണി കൂട്ടിച്ചേര്ത്തു.

ചിലിക്കെതിരായ മത്സരത്തിലാണ് മെസ്സിക്ക് വലതുകാലിന് പരിക്കേറ്റത്. തുടര്ന്ന് പെറുവിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില് മെസ്സി കളത്തിലിറങ്ങിയിരുന്നില്ല. മെസ്സിയുടെ അഭാവത്തിലും അര്ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image