കോപ്പയിൽ ഉ​റു​ഗ്വേയുടെ ​ഗോൾമഴ; ബൊളീവിയയെ തകർത്തു

82-ാം മിനിറ്റിൽ വെറ്ററൻ താരം ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിലിറങ്ങി
കോപ്പയിൽ ഉ​റു​ഗ്വേയുടെ ​ഗോൾമഴ; ബൊളീവിയയെ തകർത്തു

ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉറു​ഗ്വേ. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്കാണ് ഉറു​ഗ്വേ സംഘം തകർത്തെറിഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഡാർവിൻ ന്യൂനസിന്റെ ​ഗോൾ ശ്രമമുണ്ടായി. എന്നാൽ ആദ്യ ​ഗോളിന് ഉറു​ഗ്വേയ്ക്ക് ഏതാനും നിമിഷം കാത്തിരിക്കേണ്ടി വന്നു.

എട്ടാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി ആദ്യം വലചലിപ്പിച്ചു. റൊണാൾഡ് അറൗജോയുടെ അസിസ്റ്റിൽ തകർപ്പൻ ഹെഡറിലൂടെ പെലിസ്ട്രി പന്ത് വലയിലാക്കി. 21-ാം മിനിറ്റിൽ മാക്‌സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസ് ആണ് വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് ഉറു​ഗ്വേ സംഘം ലീഡ് ചെയ്തു.

കോപ്പയിൽ ഉ​റു​ഗ്വേയുടെ ​ഗോൾമഴ; ബൊളീവിയയെ തകർത്തു
കോഹ്‍ലിയെ ടീമിൽ നിന്നൊഴിവാക്കുമോ?; മറുപടിയുമായി രോഹിത് ശർമ്മ

രണ്ടാം പകുതിയിൽ 77-ാം മിനിറ്റിൽ ഉറു​ഗ്വേ വീണ്ടും ലീഡ് ഉയർത്തി. നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റിൽ മാക്‌സിമിലിയാനോ അറൗജോവിന്റെ വലംകാൽ ഷോട്ടാണ് വലയിലെത്തിയത്. 81-ാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റിൽ ഫെഡറിക്കോ വാൽവെർഡെ വീണ്ടും ലീഡുയർത്തി. 82-ാം മിനിറ്റിൽ വെറ്ററൻ താരം ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിലിറങ്ങി. പിന്നാലെ 89-ാം മിനിറ്റിൽ റോഡ്രിഗോ ബെൻ്റാൻകൂർ കൂടെ ​ഗോൾവല ചലിപ്പിച്ചതോടെ ബൊളീവിയൻ തോൽവി പൂർണമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com