'തല'യ്ക്ക് അങ്ങ് പോര്‍ച്ചുഗലിലും ഉണ്ടെടാ പിടി; വൈറലായി ഫിഫയുടെ പോസ്റ്റ്

ഏഴ് എന്നത് യൂണിവേഴ്‌സല്‍ നമ്പറാണെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ കമന്റ്
'തല'യ്ക്ക് അങ്ങ് പോര്‍ച്ചുഗലിലും ഉണ്ടെടാ പിടി; വൈറലായി ഫിഫയുടെ പോസ്റ്റ്

ലെപ്‌സിഗ്: യൂറോ കപ്പിന്റെ ആവേശമുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ടൂര്‍ണമെന്റിലെ കന്നി മത്സരത്തിന് ഇറങ്ങാനൊരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണിയുടെ പേരും ചര്‍ച്ച ചെയ്യപ്പെടുകയാണ്. 2024 യൂറോ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന റൊണാള്‍ഡോയ്ക്ക് വേണ്ടി ഫിഫ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ധോണി ആരാധകരെയും ആവേശത്തിലാക്കുന്നത്.

'തല ഫോര്‍ എ റീസണ്‍' എന്ന ക്യാപ്ഷനോടെയാണ് ഫിഫ റൊണാള്‍ഡോയുടെ ചിത്രം പങ്കുവെച്ചത്. 'തല' എന്നത് ധോണിയെ ചെന്നൈ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ്. മാത്രവുമല്ല ധോണിയുടെയും റൊണാള്‍ഡോയുടെയും ജഴ്‌സി നമ്പര്‍ ഏഴാണെന്നുള്ളതും പോസ്റ്റിലെ 'ധോണി റഫറന്‍സ്' ആയി ആരാധകര്‍ കണക്കാക്കുന്നു.

ധോണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ഫിഫയുടെ പോസ്റ്റ് ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തുന്നത്. ഏഴ് എന്നത് യൂണിവേഴ്‌സല്‍ നമ്പറാണെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ കമന്റ്. തല എല്ലായിടത്തുമുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com