ബയേൺ വീണു; ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ഡോർട്ട്മുണ്ടിന് റയൽ എതിരാളി

പി എസ് ജിയെ വീഴ്ത്തിയാണ് ബൊറൂസ്യ ഡോർട്ട്മുണ്ട് ഫൈനലിന് എത്തുന്നത്.
ബയേൺ വീണു; ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ഡോർട്ട്മുണ്ടിന് റയൽ എതിരാളി

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിൽ ബൊറൂസ്യ ഡോർട്ട്മുണ്ട് റയൽ മാഡ്രിഡിനെ നേരിടും. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണികിനെ വീഴ്ത്തി റയൽ ഫൈനൽ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു സ്പാനിഷ് ചാമ്പ്യന്മാരുടെ വിജയം. രണ്ട് പാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയലിന്റെ ഫൈനൽ പ്രവേശനം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റയൽ ശക്തമായ മുന്നേറ്റം നടത്തി. പക്ഷേ ആർക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ ബയേൺ ആണ് ആദ്യം മുന്നിലെത്തിയത്. 68-ാം മിനിറ്റിൽ അൽഫോൻസോ ഡേവിസ് ​ഗോൾ സ്കോർ ചെയ്തു. എന്നാൽ 88, 91 മിനിറ്റുകളിലെ ഹൊസേലുവിന്റെ ഇരട്ടഗോളുകളിലൂടെ റയല്‍ വിജയം കൈപ്പിടിയിലൊതുക്കി.

ബയേൺ വീണു; ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ഡോർട്ട്മുണ്ടിന് റയൽ എതിരാളി
ഇതല്ല ബാറ്റിംഗ്, ഇതൊന്നും സത്യമല്ല: കെ എൽ രാഹുൽ

ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ പി എസ് ജിയെ വീഴ്ത്തിയാണ് ബൊറൂസ്യ ഡോർട്ട്മുണ്ട് ഫൈനലിന് എത്തുന്നത്. രണ്ട് പാദങ്ങളിലായി 2-0ത്തിനാണ് ഡോർട്ട്മുണ്ടിന്റെ വിജയം. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് യൂറോപ്പ്യൻ ചാമ്പ്യന്മാരെ കണ്ടെത്തുന്ന കലാശപ്പോര് നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com