
പാരീസ്: ലാ ലീഗയില് കിരീടത്തോട് അടുത്ത് റയല് മാഡ്രിഡ്. സാന്റിയാഗോ ബെര്ണബ്യൂവില് നടന്ന മത്സരത്തില് കാഡിസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് റയല് മാഡ്രിഡ് തകര്ത്തത്. വിജയത്തോടെ റയലിന് 34 മത്സരങ്ങളില് നിന്ന് 87 പോയിന്റായി.
🏁 @RealMadrid 3-0 @Cadiz_CF
— Real Madrid C.F. (@realmadrid) May 4, 2024
⚽ 51' @Brahim
⚽ 68' @BellinghamJude
⚽ 90'+3' @JoseluMato9#RealMadridCádiz | #Emirates pic.twitter.com/TqwGC89o10
റയലിന്റെ തട്ടകത്തില് നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള് രഹിതമായിരുന്നു. എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ആതിഥേയര് ലീഡെടുത്തു. 51-ാം മിനിറ്റില് ബ്രാഹിം ഡയസാണ് റയലിന് വേണ്ടി ആദ്യ ഗോള് നേടിയത്.
68-ാം മിനിറ്റില് ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല് മാഡ്രിഡ് സ്കോര് ഇരട്ടിയാക്കി. ബ്രാഹിം ഡയസിന്റെ അസിസ്റ്റിലായിരുന്നു രണ്ടാമത്തെ ഗോള്. ഇഞ്ച്വറി ടൈമില് ജോസെലു ഗോളടിച്ചതോടെ റയല് മൂന്ന് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു.