റൊണാള്ഡോ ഉറങ്ങിയ ബെഡ് ലേലത്തിന്; പണം ജീവകാരുണ്യപ്രവര്ത്തനത്തിന് നല്കും

സ്ലൊവേനിയയ്ക്കെതിരായ സൗഹൃദമത്സരത്തില് പോര്ച്ചുഗല് പരാജയം വഴങ്ങിയിരുന്നു

dot image

ലുബ്ലിയാന: സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ച് സ്ലൊവേനിയന് ഹോട്ടല്. സ്ലൊവേനിയയിലെ ലുബ്ലിയാനയിലെ ഗ്രാന്ഡ് പ്ലാസ ഹോട്ടലാണ് ബെഡ് ലേലത്തിന് വെച്ചത്. ലേലത്തില് ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായി നല്കും.

സ്ലൊവേനിയയ്ക്കെതിരായ സൗഹൃദമത്സരത്തിനെത്തിയപ്പോള് പോര്ച്ചുഗല് ദേശീയ ടീമിനൊപ്പം റൊണാള്ഡോ താമസിച്ചത് ഗ്രാന്ഡ് ഹോട്ടലിലാണ്. 5000 യൂറോ (4.5 ലക്ഷം രൂപ) അടിസ്ഥാന വിലയിട്ടാണ് ബെഡ് ലേലത്തിന് വെക്കുന്നത്. ഒരു മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ലേലം നടത്തുന്നത്.

സ്ലൊവേനിയയ്ക്കെതിരായ സൗഹൃദമത്സരത്തില് പോര്ച്ചുഗല് പരാജയം വഴങ്ങിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് സ്ലൊവേനിയ പോര്ച്ചുഗലിനെ തകര്ത്തത്. മത്സരത്തിന്റെ മുഴുവന് സമയവും റൊണാള്ഡോ ഇറങ്ങിയെങ്കിലും പോര്ച്ചുഗലിനെ വിജയിപ്പിക്കാനായില്ല.

dot image
To advertise here,contact us
dot image