ബുന്ദസ്‌ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ

ബയേണിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ലെവർകുസൈനിൽ എത്തിയ താരമാണ് ജോസിപ്പ്.
ബുന്ദസ്‌ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ

മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോൾ ലീ​ഗിൽ ചിരവൈരികളായ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ. എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ലെവർകുസൈന്റെ വിജയം. ജോസിപ്പ് സ്റ്റാനിസിക്, അലക്‌സ് ഗ്രിമാൾഡോ, ജെറമി ഫ്രിംപോംഗ് എന്നിവർ ലെവർകുസൈനായി ​ഗോളുകൾ നേടി.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ ജോസിപ്പ് സ്റ്റാനിസിക് ആണ് ​ആദ്യ ​ഗോൾ നേടിയത്. ബയേണിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ലെവർകുസൈനിൽ എത്തിയ താരമാണ് ജോസിപ്പ്. രണ്ടാം പകുതി തുടങ്ങിയതും 50-ാം മിനിറ്റിൽ അലക്‌സ് ഗ്രിമാൾഡോ ലെവർകുസൈന്റെ ലീഡ് ഇരട്ടിയാക്കി.

ബുന്ദസ്‌ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ
ബെല്ലിം​ങ്ഹാമിന് ഇരട്ട ​ഗോൾ; ജിറോണ കുതിപ്പിന് തടയിട്ട് റയൽ മാഡ്രിഡ്

രണ്ടാം പ​കുതിയുടെ ഇഞ്ചുറി ടൈമിൽ ജെറമി ഫ്രിംപോംഗും ​ഗോൾ നേടിയതോടെ ലെവർകുസൈന്റെ വിജയം ആധികാരികമായി. ബുന്ദസ്‌ലിഗ പോയിന്റ് ടേബിളിൽ അഞ്ച് പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ലെവർകുസൈന് സാധിച്ചു. ബയേൺ മ്യൂണികാണ് രണ്ടാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com