നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷേ നേടാൻ ഒരുപാടുണ്ട്; ഇ​ഗോർ സ്റ്റീമാക്

സ്വന്തം നാട്ടിലാണ് മത്സരമെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു.
നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷേ നേടാൻ ഒരുപാടുണ്ട്; ഇ​ഗോർ സ്റ്റീമാക്

ഭുവനേശ്വർ: ഫുട്ബോൾ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ ഖത്തറിനെ നേരിടും. വൈകീട്ട് ഏഴ് മണിക്ക് കലിം​ഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചതാണ് ഇന്ത്യൻ സംഘത്തിന്റെ ആത്മവിശ്വാസം. മത്സരത്തിന് മുമ്പായി ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റീമാക്.

ഖത്തർ ശക്തരായ എതിരാളികളാണ്. സ്വന്തം നാട്ടിലാണ് മത്സരമെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു. നാല് വർഷം മുമ്പ് നടന്ന മത്സരത്തിൽ ​ഗോൾരഹിത സമനിലയിൽ ഖത്തറിനെ തളക്കാനായതും ആത്മവിശ്വാസമാണ്. കുവൈത്തിനെതിരെ വിജയിക്കേണ്ടത് ഇന്ത്യൻ ടീമിന് ആവശ്യമായിരുന്നു. എതിരാളികളുടെ സ്റ്റേഡിയത്തിൽ ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തിയെന്നും സ്റ്റീമാക് ചൂണ്ടിക്കാട്ടി

നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷേ നേടാൻ ഒരുപാടുണ്ട്; ഇ​ഗോർ സ്റ്റീമാക്
ഇനി ഫുട്ബോൾ ആവേശം; ഖത്തറിനെതിരെ ഇന്ത്യയ്ക്ക് പ്രചോദനം 2019ലെ സമനില

കുറച്ച് ദിവസം മുമ്പ് അഫ്​ഗാനിസ്ഥാനെ 8-1ന് തകർത്ത ടീമാണ് ഖത്തർ. നാളത്തെ മത്സരം ഇരുടീമുകൾക്കും പ്രധാനമാണ്. ഇന്ത്യയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ നേടാൻ ഏറെയുണ്ട്. നാളത്തെ മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീം ശ്രമിക്കുവെന്നും സ്റ്റീമാക് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com