Top

"ധൈര്യമായിരിക്കു കണ്ണാ, നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും"; ആരാധികയ്ക്ക് രജിനികാന്തിന്റെ ആശ്വാസവാക്ക്

വീഡിയോ വയറലായതോടുകൂടി നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങളുമായി എത്തി.

19 Dec 2021 9:46 AM GMT
ഫിൽമി റിപ്പോർട്ടർ

ധൈര്യമായിരിക്കു കണ്ണാ, നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും; ആരാധികയ്ക്ക് രജിനികാന്തിന്റെ ആശ്വാസവാക്ക്
X

രോഗബാധിതയായ ആരാധികയ്ക്ക് ആശ്വാസം പകർന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. ബാംഗ്ലൂർ സ്വദേശിനിയായ സൗമ്യ എന്ന തന്റെ കടുത്ത ആരാധികയ്ക്ക് വേണ്ടിയാണ് രജിനികാന്തിന്റെ ആശ്വാസ വാക്കുകൾ വീഡിയോ സന്ദേശമായി എത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സൗമ്യ. വീഡിയോ വയറലായതോടുകൂടി നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങളുമായി എത്തി. സൗമ്യക്ക് വേണ്ടി രജിനികാന്ത് വിഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.

"ഹലോ സൗമ്യ, സുഖമായായിരിക്കുന്നോ? നന്നായി ഇരിക്കൂ, നിനക്ക് ഒന്നും ഉണ്ടാകില്ല. ക്ഷമിക്കണം കണ്ണാ, ഇപ്പോൾ കോറോണയൊക്കെ ആയതുകൊണ്ട് എനിക്ക് നിന്നെ കാണാൻ കഴിയിന്നില്ല, മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ വന്നു കാണുമായിരുന്നു മകളെ, ധൈര്യാമായിരിക്കും മകളെ, ഒന്നും ഉണ്ടാകില്ല, ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം. നോക്ക് നി എത്ര സുന്ദരിയാണ്. ചിരിക്കുമ്പോൾ നീ എത്ര ഭംഗിയായിരുന്നു. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും..."

സിരുത്തൈ ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ'യാണ് രജിനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ റിലീസിനെത്തിയ സൂപ്പർതാര ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

Next Story