Top

'ദക്ഷിണേന്ത്യൻ സിനിമകൾ തരം​ഗം സൃഷ്ടിക്കുന്നതിൽ അദ്ഭുതം തോന്നിയിട്ടില്ല'; അനിൽ കപൂർ

'ദക്ഷിണേന്ത്യയിലെ സംവിധായകർ മികച്ച സിനിമകളെടുക്കുന്നത് തുടരുകയാണ്. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലും മികച്ച സിനിമകളുണ്ടാവുന്നുണ്ട്.'

18 April 2022 3:43 PM GMT
ഫിൽമി റിപ്പോർട്ടർ

ദക്ഷിണേന്ത്യൻ സിനിമകൾ തരം​ഗം സൃഷ്ടിക്കുന്നതിൽ അദ്ഭുതം തോന്നിയിട്ടില്ല; അനിൽ കപൂർ
X

ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിക്കാൻ കഴിയുന്നതിൽ അദ്ഭുതം തോന്നിയിട്ടില്ലെന്ന് ബോളിവുഡ് താരം അനിൽ കപൂർ. സൗത്ത് ഇന്ത്യൻ സിനിമയിൽ പ്രവർത്തടിക്കുന്നവർ സിനിമ എടുക്കുന്നതിൽ വിദഗ്ദ്ധരാണെന്ന് തോന്നിയിട്ടുണ്ട് എന്നും അനിൽ കപൂർ പറഞ്ഞു. അനിൽ കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ഥാറി'ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് ദക്ഷിണേന്ത്യൻ സിനിമകളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

'രാം ഓർ ശ്യാം', 'ഏക് ദൂജേ കേ ലിയേ' തുടങ്ങി ഇപ്പോഴും ദക്ഷിണേന്ത്യയിലെ സംവിധായകർ മികച്ച സിനിമകളെടുക്കുന്നത് തുടരുകയാണ്. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലും മികച്ച സിനിമകളുണ്ടാവുന്നുണ്ട്. ഞാനെപ്പോഴും അവിടുത്തെ സംവിധായകരുടെ വിശാലമായ കാഴ്ചപ്പാടിനെ ഉറ്റുനോക്കാറുണ്ട്.ദക്ഷിണേന്ത്യൻ സിനിമയിലൂടെയാണ് ഞാൻ എന്റെ സിനിമാജീവിതം തുടങ്ങിയത്. നായകനായി ആദ്യം അഭിനയിച്ചത് തെലുങ്ക് ചിത്രത്തിലായിരുന്നു. എന്റെ പ്രൊഫഷണലിസവും അർപ്പണബോധവും അച്ചടക്കവും ഒക്കെ ഞാൻ പഠിച്ചത് അവിടെ നിന്നാണ്. അനിൽ കപൂർ കൂട്ടിച്ചേർത്തു.

1980-ൽ പുറത്തിറങ്ങിയ 'വംശവൃക്ഷം' എന്ന തെലുങ്ക് സിനിമയിലൂടെയാണ് അനിൽ കപൂർ സിനിമയിലേക്ക് നായകനായി എത്തുന്നത്. എൺപതുകളിൽ നടക്കുന്ന ഒരു കഥയാണ് 'ഥാർ' എന്ന ചിത്രത്തിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ മകനായ ഹർഷവർധൻ കപൂറാണ് മറ്റൊരു താരം. രാജ്സിങ് ചൗധരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഭാഷണം അനുരാ​ഗ് കശ്യപ് ആണ്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്ഫ്ലിക്സിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്.

Story highlights: 'South Indian films are not surprising me to creating genre'; Anil Kapoor

Next Story