Top

'ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിന് ശേഷം മാത്രം പുതിയ റിലീസ് തീയതി'; 'ഗോൾഡിനെ'ക്കുറിച്ച് നിർമ്മാതാവ്

'നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

5 Sep 2022 9:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിന് ശേഷം മാത്രം പുതിയ റിലീസ് തീയതി; ഗോൾഡിനെക്കുറിച്ച് നിർമ്മാതാവ്
X

അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 'ഗോൾഡി'ന്റെ പുതിയ റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. എല്ലാ വിധ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയായ ശേഷം മാത്രമേ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപനമുണ്ടാവുകയുള്ളു എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

'ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ 'ഗോൾഡ്' എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.


തിരുവോണ ദിനത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാത്തത് മൂലം തീയതി മാറ്റുകയായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്'. ട്രെയ്‌ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണുള്ളത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം. ചിത്രത്തില്‍ ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

story highlights: listin stephen says that gold movie release date will be announced after post production works

Next Story