Top

'കടുവ' റിലീസ് വൈകിയേക്കും; സിം​ഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കഴിഞ്ഞ ദിവസമാണ് ജോസ് കുരുവനാക്കുന്നേലിന്റെ പരാതിയിന്മേൽ സിംഗിൾ ബെഞ്ച് വിധി വന്നത്.

1 July 2022 12:22 PM GMT
ഫിൽമി റിപ്പോർട്ടർ

കടുവ റിലീസ് വൈകിയേക്കും; സിം​ഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
X

പൃഥ്വിരാജ് ചിത്രം 'കടുവ' പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി ചോദിച്ചു. ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിന്മേലുള്ള ഉത്തരവിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർദേശം.

പരാതിക്കാരന്റെ പരാതി കേട്ട് ബോർഡ് അധികാരം വിനിയോഗിക്കുന്നതിൽ തെറ്റ് കണ്ടെത്താനാകില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ ദിവസമാണ് ജോസ് കുരുവനാക്കുന്നേലിന്റെ പരാതിയിന്മേൽ സിംഗിൾ ബെഞ്ച് വിധി വന്നത്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ പരാതി പരിശോധിക്കണം എന്നും അതിന് ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂയെന്നുമാണ് സിംഗിൾ ബെഞ്ച് നിർദേശം.

നേരത്തെ ജോസ് കുരുവനാക്കുന്നേലിന്റെ പരാതിയില്‍ ചിത്രത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ടായിരുന്നു. കുരുവിനാക്കുന്നില്‍ കുറുവാച്ചന്‍ എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിനെതിരെ കുറുവാച്ചന്‍ തന്നെയാണ് ഹര്‍ജി നല്‍കിയിരുന്നത്. ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പിന്നീട് സ്റ്റേ കോടതി പിന്‍വലിക്കുകയായിരുന്നു. കടുവ എന്ന സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് നേരത്തെ തന്നെ ജോസ് കുരുവിനാക്കുന്നേലിന് അറിയാമായിരുന്നു. 2020ല്‍ സ്‌ക്രിപ്റ്റ് പൂര്‍ണമായും വായിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്കെതിരെ ജോസ് അന്ന് എതിര്‍പ്പറിയിച്ചിരുന്നില്ല. കൂടാതെ മറ്റ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച തള്ളിക്കളഞ്ഞ ഹര്‍ജിയെക്കുറിച്ചും ജോസ് മനപ്പൂര്‍വ്വം മറച്ചു വെച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ‍്‍നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്.

story highlights:high court will not interfere in single bench oreder against kaduva movie

Next Story