Top

'സ്രഷ്ടാവിന് തലയിൽ ആൾത്താമസമുണ്ടെങ്കിൽ വലിയ താരനിരയും ടെക്നീഷ്യൻസും പ്രശ്നമല്ല'; 'പത്തൊമ്പതാം നൂറ്റാണ്ട്' മലയാള സിനിമയിലെ വിനയൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് കെ വിജയകുമാർ

വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പല പ്രേക്ഷകരും 'പത്തൊമ്പതാം നൂറ്റാണ്ടി'നെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

11 Sep 2022 3:07 PM GMT
ഫിൽമി റിപ്പോർട്ടർ

സ്രഷ്ടാവിന് തലയിൽ ആൾത്താമസമുണ്ടെങ്കിൽ വലിയ താരനിരയും ടെക്നീഷ്യൻസും പ്രശ്നമല്ല; പത്തൊമ്പതാം നൂറ്റാണ്ട് മലയാള സിനിമയിലെ വിനയൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് കെ വിജയകുമാർ
X

സ്രഷ്ടാവിന് തലയിൽ ആൾത്താമസമുണ്ടെങ്കിൽ വലിയ താരനിരയും ടെക്നീഷ്യൻസും പ്രശ്നമല്ലെന്നും ഓണക്കാലത്തെ തിയേറ്ററുകളിലെ ആഘോഷങ്ങൾ 'പത്തൊമ്പതാം നൂറ്റാണ്ട്' സാധ്യമാക്കി എന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ സംവിധായകരൊക്കെയും ഒടിടിയുടെ പിറകെ പോകുമ്പോഴും വിനയൻ എന്ന സംവിധായകൻ പുതിമുഖ നടന്മാരേയും ടെക്നീഷ്യന്മാരേയും കൊണ്ട് മലയാള സിനിമയിൽ അത്ഭുതം ശൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. "വിനയൻ എന്ന സംവിധായകൻ്റെ ആവശ്യഗത പ്രേക്ഷകരോടൊപ്പം തന്നെ സിനിമയ്ക്കുള്ളിൽ ഉള്ളവരേയും ബോധ്യപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഇപ്പോൾ നടന്നത്. സ്രഷ്ടാവിന് ആത്മാർത്ഥതയുണ്ട്, തലയിൽ ആൾത്താമസം ഉണ്ട് എങ്കിൽ താരങ്ങളും വലിയ ടെക്നീഷ്യൻസും ഒന്നും ഒരു പ്രശ്നമല്ല, നല്ല കലാസൃഷ്ടികൾ ഉണ്ടാക്കാൻ പറ്റും എന്ന് വിനയനേപ്പോലുള്ള സംവിധായകർ തെളിയിച്ചിരിക്കുകയാണ്," അദ്ദേഹം പറഞ്ഞു.

വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പല പ്രേക്ഷകരും 'പത്തൊമ്പതാം നൂറ്റാണ്ടിനെ'ക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പിരിയോഡിക് ഡ്രാമയെന്നും അഭിപ്രായമുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കരായി എത്തിയ സിജു വിൽസൺ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകപ്രതികരണം.

Story highligjhts: FEUOK president K Vijayakumar about 'Pathonpatham Noottandu' and director Vinayan

Next Story