Top

ശ്രീലങ്കൻ പ്രതിസന്ധിയേയും കൂസാതെ 'ബീസ്റ്റ്' ക്രൗഡ് പുൾ; കൊളംബോയിലെ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബുക്കിങ്ങ്

പല തിയേറ്ററുകളിലും റിലീസ് ദിവസമായ ഏപ്രിൽ 13 ഹൗസ്ഫുള്ളാണ് ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിൽ കാണിക്കുന്നത്

11 April 2022 5:24 PM GMT
ഫിൽമി റിപ്പോർട്ടർ

ശ്രീലങ്കൻ പ്രതിസന്ധിയേയും കൂസാതെ ബീസ്റ്റ് ക്രൗഡ് പുൾ; കൊളംബോയിലെ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബുക്കിങ്ങ്
X

വിലക്കയറ്റത്തിലടക്കം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും 'ബീസ്റ്റി'ന് വൻ വരവേൽപ്പാണ് ശ്രീലങ്കൻ ജനത നൽകുന്നത്. ശ്രീലങ്കയിലെ ഭൂരിഭാഗം തിയേറ്ററുകളിലും പ്രീ റിലീസ് ബുക്കിങ്ങിലൂടെ റെക്കോർഡ് നേട്ടമാണ് 'ബീസ്റ്റ്' കൈവരിച്ചിരിക്കുന്നത്. പല തിയേറ്ററുകളിലും റിലീസ് ദിവസമായ ഏപ്രിൽ 13 ഹൗസ്ഫുള്ളാണ് ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിൽ കാണിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ വിജയ് ഫാൻസിന്റെ ട്വിറ്റെർ പേജിലൂടെ പുറത്തു വിട്ടിരുന്നു.

കൊളംബോയിലെ ലിബർട്ടി ബൈ സ്കോപ് സിനിമാസ്, മജെസ്റ്റിക് സിനീപ്ലക്സ്‌, പിവിആർ സിനിമാസ് ലക്സി വൺ ഗാലെ ഫേസ് മാൾ, ജഫ്‌നയിലെ റീഗൽ സിനിമ തുടങ്ങി നിരവധി തീയേറ്ററുകൾ ഇപ്പോഴേ ഹൗസ് ഫുള്ളാണ്. ഭക്ഷ്യക്ഷാമം, ഇന്ധനക്ഷാമം, മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്ക്, മരുന്നുകളുടെ ലഭ്യതകുറവ് തുടങ്ങി ശ്രീലങ്ക കടുത്ത പ്രതിസന്ധിനേരിടുന്ന സമയത്താണ് കൗതുകമുണർത്തുന്ന വാർത്ത കൂടി എത്തുന്നത്.




ദളപതി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബീസ്റ്റ്'. കേരളത്തിലും സിനിമയ്ക്കായുള്ള ആവേശം വലിയ തോതിലാണ്. കേരളത്തിൽ 350ഓളം ഫാൻസ്‌ ഷോകളാണ് പ്രദർശിപ്പിക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. സംവിധായകൻ സെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

Story highlights: 'Beast' crowd pulls despite Sri Lankan crisis; House full booking in theaters in Colombo

Next Story