ക്ലാസിക് ആന്‍ഡ് കാഷ്വല്‍ ലുക്കില്‍ അനുഷ്‌കയും വിരാടും; വൈറലായി ചിത്രങ്ങള്‍

ക്രിക്കറ്റ് താരം സഹീര്‍ഖാനും ഭാര്യക്കുമൊപ്പം ഡിന്നറിനെത്തിയതാണ് താരങ്ങള്‍
ക്ലാസിക് ആന്‍ഡ് കാഷ്വല്‍ ലുക്കില്‍ അനുഷ്‌കയും വിരാടും; വൈറലായി ചിത്രങ്ങള്‍

ക്രിക്കറ്റ് താരം സഹീര്‍ഖാനും ഭാര്യക്കുമൊപ്പം വിരാട് കൊഹ്ലിയും അനുഷ്‌ക ശര്‍മയും ഡിന്നര്‍ ഡേറ്റിനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. ഡിന്നറിനും ശേഷം ഇരുവരും പുറത്തേക്കിറങ്ങി സുഹൃത്തുക്കളോട് യാത്ര പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡിന്നറിനായി ഇരുവരുമെത്തിയ ഔട്ട്ഫിറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഡിന്നറിനായി ക്ലാസിക് ആന്‍ഡ് കാഷ്വല്‍ ലുക്കിലാണ് വിരാടും അനുഷ്‌കയും എത്തിയത്. ബ്ലാക്ക് ബട്ടണ്‍ ഡൗണ്‍ ഷര്‍ട്ടും സ്ട്രാട്ട് ഫിറ്റഡ് പാന്റ്‌സുമായിരുന്നു വിരാടിന്റെ ഔട്ട്ഫിറ്റ്. ക്ലാസിക് വൈറ്റ് ഷര്‍ട്ടും ഡെനിം ജീന്‍സുമായിരുന്നു അനുഷ്‌കയുടെ വേഷം.കോളേര്‍ഡ് നെക്‌ലൈന്‍, ഫുള്‍ ലെങ്ത് സ്ലീവ്‌സ്, ഫോള്‍ഡഡ് കഫ്‌സ്, ഫ്രണ്ട് ബട്ടണ്‍ ക്ലോഷറുകളും അനുഷ്‌ക ധരിച്ച വൈറ്റ് ഷര്‍ട്ടിലുണ്ടായിരുന്നു. ബസ്റ്റില്‍ ഫ്ളോറല്‍ ലെയ്‌സ് എംബ്രോയിഡറി വര്‍ക്കുകളും ചെയ്തിരുന്നു.

ഫ്രഞ്ച് കട്ട് രീതിയിലാണ് അനുഷ്‌ക തന്റെ ടോപ് സ്‌റ്റൈല്‍ ചെയ്തത്. ഹൈ റൈസ് വെയ്സ്റ്റ്ലൈന്‍, സൈഡ് പോക്കറ്റ്, ഷിമ്മറിങ് സില്‍വര്‍ സീക്വിന്‍സ് എന്നിവയായിരുന്നു ബ്ലൂ കളറിലുള്ള ഡെനിം ജീന്‍സിന്റെ പ്രത്യേകതകള്‍. വില കൂടിയ ഒരു ബ്ലാക്ക് ടോപ് ഹാന്‍ഡില്‍ മിനി ബാഗും അനുഷ്‌കയുടെ കൈയ്യില്‍ ഉണ്ടായിരുന്നു. അക്‌സസറികളായി തിരഞ്ഞെടുത്തത് ആഡംബര വാച്ചും, ബ്രേസ്‌ലെറ്റും, കമ്മലുകളും, മോതിരവുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com