'ഒരു ടെസ്റ്റ് ക്രിക്കറ്റ് ഫാനും ഇതാഘോഷിക്കില്ല'; മെൽബൺ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ തീർന്നതിന് പിന്നാലെ വോൺ

മെൽബണിൽ നടന്ന ടെസ്റ്റ് മത്സരം കാണാൻ ഒരു ലക്ഷത്തോളം പേരാണ് എത്തിയിരുന്നത്.

'ഒരു ടെസ്റ്റ് ക്രിക്കറ്റ് ഫാനും ഇതാഘോഷിക്കില്ല'; മെൽബൺ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ തീർന്നതിന് പിന്നാലെ വോൺ
dot image

മെൽബണിൽനടന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോൺ പറഞ്ഞു.

മെൽബണിൽ നടന്ന ടെസ്റ്റ് മത്സരം കാണാൻ ഒരു ലക്ഷത്തോളം പേരാണ് എത്തിയിരുന്നത്, എന്നാൽ ഇരുടീമുകളുടെയും വിക്കറ്റുകൾ വേഗത്തിൽ വീണപ്പോൾ അഞ്ചുദിവസത്തെ മത്സരം രണ്ട് ദിവസം കൊണ്ട് തീർന്നു, ടെസ്റ്റ് മത്സരം ഇങ്ങനെയല്ല സംഭവിക്കേണ്ടതെന്നും ഒരു ടെസ്റ്റ് ക്രിക്കറ്റ് ഫാനും ഇതാഘോഷിക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്നും വോൺ പറഞ്ഞു.

മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് . നാല് വിക്കറ്റിന്റെ ജയമാണ് നേടിയത്. ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകൾ വീണ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 132 റൺസിന് ഓൾ ഔട്ടായിരുന്നു. 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റൺസിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് അത് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ഈ മത്സരം ജയിച്ചതോടെ പരമ്പര 3 -1 എന്ന നിലയിലായി. ജനുവരി നാല് മുതലാണ് അവസാനത്തെ ടെസ്റ്റ് മത്സരം.

Content Highlights: No Test cricket fans should be celebrating' Michael vaughan melbourne ashes test

dot image
To advertise here,contact us
dot image