കാഞ്ചീപുരമോ ഫാൻസിയോ, സാരിയിൽ തൃഷ താൻ തലൈവി

കാഞ്ചീപുരം മുതൽ ഫാഷൻ സാരികൾ വരെ തൃഷയുടെ കളക്ഷനിൽ ഉണ്ട്
കാഞ്ചീപുരമോ ഫാൻസിയോ, സാരിയിൽ തൃഷ താൻ തലൈവി

കോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് തൃഷ കൃഷ്ണ. അവാർഡ് ഫങ്ഷനുകളിലും മറ്റു പരിപാടികളിലുമെത്തുന്ന തൃഷയുടെ കോസ്റ്യൂമുകൾ ഏറെ ചർച്ച ചെയ്യപെടാറുണ്ട്. സാരിയിലാണ് താരം കൂടുതലും പ്രത്യക്ഷപെടാറുള്ളത്. കാഞ്ചീപുരം മുതൽ ഫാഷൻ സാരികൾ വരെ തൃഷയുടെ കളക്ഷനിൽ ഉണ്ട്.

കാഞ്ചീപുരമോ ഫാൻസിയോ, സാരിയിൽ തൃഷ താൻ തലൈവി
അറ്റ്‍ലീ-വിജയ് ചിത്രം 'തെരി' ഹിന്ദി റീമേക്കിന്; നായകനാകാൻ വരുൺ ധാവൻ, വീഡിയോ

കാഞ്ചീപുരത്തിൽ വരുന്ന സമുദ്രിക സിൽക്ക് സാരിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഒറാങ് കര സാരിയിൽ ഗോൾഡൻ വർക്കുകൾ ചെയ്ത ബോഡിയിൽ പേസ്റ്റൽ ഫ്ലോറൽ പൂവുകളാണ് നെയ്തിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് തൃഷ ഈ സാരിയിൽ എത്തിയത്. മരതക നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും സാരിക്കൊപ്പം അണിഞ്ഞിട്ടുണ്ട്. സിമ്പിൾ മേക്കപ്പിൽ തൃഷ കൂടുതൽ സുന്ദരിയാകുന്നു.

അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ എംബ്രോയ്ഡറി സാരി ധരിച്ച് തൃഷ എത്തിയിരുന്നു. ഓഫ് വൈറ്റ് സാരിയിൽ വെള്ളിയിലും സ്വർണ്ണത്തിലും തിളങ്ങുന്ന സീക്വൻസികളും വെള്ളയിൽ എംബ്രോയിഡറി ചെയ്ത ലേസ് ബോർഡറുകളും സാരിക്ക് മിഴിവേകുന്നു. വെള്ള കല്ലുകളിൽ മരതക മുത്തുകൾ പിടിപ്പിച്ച ജ്വലറിയുമാണ് തൃഷ ധരിച്ചത്.

ചുവന്ന സാരി ധരിച്ചെത്തിയ തൃഷയുടെ ഫോട്ടോകൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു. വെള്ള ചോക്കറും കമ്മലുമാണ് ഈ സാരിയ്ക്ക് തൃഷ തിരഞ്ഞെടുത്തത്. ഹാഫ് കൈ ബ്ലൗസ് ആണ് ധരിച്ചിരുന്നത്.

രോഹിത്ത് ബാല ഒഫീഷ്യൽ എന്ന വസ്ത്ര ബ്രാൻഡിൽ നിന്നുള്ള ഓഫ് വൈറ്റ് സാരിയിൽ അടുത്തിടെ തൃഷ എത്തിയിരുന്നു. നിറയെ വെള്ളപ്പൂക്കളും ഗോൾഡൻ കളർ വർക്കുകളുമായിരുന്നു സാരിയിൽ. സ്ലീവ് ലെസ്സ് ബ്ലൗസിന് പെയർ ആയി വെള്ള കമ്മലുകളാണ് തൃഷ അണിഞ്ഞിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com