മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും, അന്വേഷണം ഊർജിതം

നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്.

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും, അന്വേഷണം ഊർജിതം
dot image

കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അരുണാചല് പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും. വ്യാഴാഴ്ച രാത്രി 11.30 ഓടെ വാളകം ആയുര്വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ കെട്ടിയിട്ട് മര്ദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി അശോക് ദാസിനെ മൂവാറ്റുപുഴ ജനറല് ആശുപത്രിയിലും തുടര്ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സംഭവത്തില് സിപിഐ മുന് പഞ്ചായത്തംഗം ഉള്പ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വാളകത്തെ ഹോട്ടലില് ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്. മൂവാറ്റുപുഴ ജനറല് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്ക്ക് വിട്ടുനല്കും.

dot image
To advertise here,contact us
dot image