'കടല്‍ഭിത്തിയില്ല'; കണ്ണമാലിക്കാര്‍ ദുരിതത്തില്‍, പ്രതിഷേധം

സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നില്ലെന്ന ആരോപണമുന്നയിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം
'കടല്‍ഭിത്തിയില്ല'; കണ്ണമാലിക്കാര്‍ ദുരിതത്തില്‍, പ്രതിഷേധം

കൊച്ചി: കണ്ണമാലിയില്‍ കടല്‍ ക്ഷോഭം രൂക്ഷം. കടല്‍ഭിത്തി സ്ഥാപിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നില്ലെന്ന ആരോപണമുന്നയിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളം കയറിയ റോഡ് ഉപരോധിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ടാണ്. ഇടുക്കിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്രമഴക്ക് സാധ്യതയുളളതായാണ് പ്രവചനം. 11 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും.

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂരിലെയും കോഴിക്കോട്ടെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

വ്യാപകമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com