Top

'ഉത്തമനായി തുടരില്ല'; ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നതായി ശ്രീകുമാര്‍

14 Nov 2021 5:22 PM GMT
ഫിൽമി റിപ്പോർട്ടർ

ഉത്തമനായി തുടരില്ല; ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നതായി ശ്രീകുമാര്‍
X

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ശ്രീകുമാര്‍. ചക്കപ്പഴം എന്ന കുടുംബ പരമ്പരയും അതില്‍ ഉത്തമന്‍ എന്ന ശ്രീകുമാറിന്റെ കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. എന്നിലിനി താന്‍ ഉത്തമനായി പരമ്പരയില്‍ തുടരില്ല എന്ന് അറിയിച്ചിരിക്കുകയാണ് ശ്രീകുമാര്‍.

ശ്രീകുമാറിന്റെ വാക്കുകള്‍: 'നമസ്‌കാരം ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം'.

അച്ഛനും അമ്മയും മൂന്ന് മക്കളും അവരുടെ കുടുംബവും ഒരുമിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തില്‍ ദിവസേന നടക്കുന്ന സംഭവങ്ങളാണ് ചക്കപ്പഴം എന്ന പരമ്പര പറയുന്നത്. ആ കുടുംബത്തിലെ പ്രധാനികളിലൊരാളായ ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഉത്തമന്‍ എന്ന കഥാപാത്രം. മൃഗാശുപത്രിയില്‍ കമ്പോണ്ടറും ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമന്‍.

Next Story