തലൈവർക്കൊത്ത വില്ലനോ?, രജനി-ലോകേഷ് ടീമിന്റെ 'കൂലി'യിൽ കന്നട സൂപ്പർ സ്റ്റാർഉപേന്ദ്രയും

ലിയോയുടെ വന് വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി

തലൈവർക്കൊത്ത വില്ലനോ?, രജനി-ലോകേഷ് ടീമിന്റെ 'കൂലി'യിൽ കന്നട സൂപ്പർ സ്റ്റാർഉപേന്ദ്രയും
dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'യുടെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു കൊണ്ടിരിക്കുകയാണ്. നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർക്ക് ശേഷം കന്നഡ നടൻ ഉപേന്ദ്രയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. കലീഷാ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം വില്ലൻ സ്വഭാവമുള്ളതാകും എന്നാണ് റിപ്പോർട്ട്.

ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. ലിയോയുടെ വന് വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി.

ഗോട്ടിന്റെ ബജറ്റ് 400 കോടി, വിജയ്യുടെ പ്രതിഫലം 200 കോടി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

dot image
To advertise here,contact us
dot image