Top

'ഇതാണ് പുതിയ ഇന്ത്യ'; മോദിയെ പുകഴ്ത്തി മാധവന്‍

75-മത് കാന്‍ ചലച്ചിത്ര മേളയിലാണ് താരത്തിന്റെ പ്രതികരണം

20 May 2022 9:05 AM GMT
ഫിൽമി റിപ്പോർട്ടർ

ഇതാണ് പുതിയ ഇന്ത്യ; മോദിയെ പുകഴ്ത്തി മാധവന്‍
X

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യന്‍ മൈക്രോ ഇക്കണോമി നയത്തെ പ്രശംസിച്ച് നടന്‍ ആര്‍ മാധവന്‍. പ്രധാന മന്ത്രി ഡിജിറ്റൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ വലിയ പരാജയമാകുമെന്നാണ് എല്ലാവരും കരുതിയത് എന്നും എന്നാല്‍ അത്തരം ധാരണകള്‍ എല്ലാം മാറിയെന്നും മാധവന്‍ പറഞ്ഞു. 75-മത് കാന്‍ ചലച്ചിത്ര മേളയിലാണ് താരത്തിന്റെ പ്രതികരണം.

'സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനോ അക്കൗണ്ടിംഗ് കൈകാര്യം ചെയ്യാനോ അറിയാത്ത കര്‍ഷകരുള്ള രാജ്യത്ത് ഡിജിറ്റൈസേഷന്‍ വലിയ വിപത്തായിരിക്കുമെന്ന് ലോകം ആദ്യം വിശ്വസിച്ചിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ മുഴുവന്‍ മാറി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൂക്ഷ്മ സമ്പദ്‌വ്യവസ്ഥ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഫോണ്‍ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണ് ഇത് സംഭവിച്ചത്. അതാണ് പുതിയ ഇന്ത്യ'- മാധവന്‍ പറഞ്ഞു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മൈക്രോ ഇക്കണോമിയും ഡിജിറ്റല്‍ കറന്‍സിയും അവതരിപ്പിച്ചു. ഇത് നടപ്പിലാകില്ല, ഇതൊരു ദുരന്തമാണെന്ന് പറഞ്ഞ ലോകമെമ്പാടും ഒരു കോലാഹലം ഉണ്ടായിരുന്നതായി മാധവന്‍ പറയുന്നു. നടന്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിന്റെ വീഡിയോ കാനിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂറാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'റോക്കട്രി : ദ നമ്പി ഇഫക്റ്റിന്റെ' ആദ്യ പ്രദര്‍ശനം കന്‍ മേളയില്‍ നടന്നു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഭാര്യയുടെ വേഷത്തിലെത്തുന്നത് സിമ്രാന്‍ ആണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ഫിലിം ഫെസ്റ്റില്‍ ഇന്ത്യയ്ക്ക് കണ്‍ട്രി ഓഫ് ഓണര്‍ ബഹുമതി നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഒരു രാജ്യത്തിന് ഇത്തരമൊരു ആദരവ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

Story Higlights; Madhavan praises Prime Minister Narendra Modi's Indian micro economy policy

Next Story