Top

'എല്ലാ തിയേറ്ററുകളിൽ നിന്നും 15 ലക്ഷം രൂപ വീതം വാങ്ങിയിട്ടുണ്ട്'; 'മരക്കാർ' ഒടിടിയ്ക്ക് കൊടുക്കാൻ സാധിക്കില്ലെന്ന് ലിബർട്ടി ബഷീർ

21 Oct 2021 4:02 PM GMT
ഫിൽമി റിപ്പോർട്ടർ

എല്ലാ തിയേറ്ററുകളിൽ നിന്നും 15 ലക്ഷം രൂപ വീതം വാങ്ങിയിട്ടുണ്ട്; മരക്കാർ ഒടിടിയ്ക്ക് കൊടുക്കാൻ സാധിക്കില്ലെന്ന് ലിബർട്ടി ബഷീർ
X

മലയാളി പ്രേക്ഷര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്നവാർത്തകൾ ഏറെ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. മുംബൈയില്‍ ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ സിനിമ കണ്ടുവെന്നാണ് സൂചന. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍

കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മുൻകൂറായി പത്തും പതിനഞ്ചും ലക്ഷം രൂപ വീതം വാങ്ങിയിട്ടുണ്ട്. തിയേറ്റർ ഉടമകളുമായി കരാറും ഒപ്പിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചിത്രം ഒടിടിയ്ക്ക് നൽകുക എന്നത് സാധ്യമല്ല എന്ന് ലിബർട്ടി ബഷീർ പറയുന്നു.

മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ചിത്രം ഒടിടിയ്ക്ക് നൽകാൻ ആഗ്രഹമുണ്ടായാൽ പോലും സംവിധായകൻ പ്രിയദർശൻ അതിന് സമ്മതിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ:

മോഹൻലാലിന്റെ കഴിഞ്ഞ സിനിമ ഒടിടി റിലീസ് ചെയ്യുന്നു എന്ന വാർത്ത തന്നെ നിരാശാജനകമായിരുന്നു. ഇത് നിരാശയുടെ കാര്യമല്ല. ഇവിടെ നോക്കേണ്ടത് മറ്റ് കാര്യങ്ങളാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളിൽ നിന്നും പത്തും പതിനഞ്ചും ലക്ഷം വീതം വാങ്ങിയിട്ടുണ്ട്.

200ൽ അധികം തിയേറ്ററുകളിൽ നിന്നും അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. അവർക്ക് അങ്ങനെ ഒടിടിയ്ക്ക് കൊടുക്കാൻ പറ്റില്ല. ഈ പടത്തിന്റെ പേരിൽ കരാർ ഒപ്പിട്ടിട്ടുള്ളതാണ്. അത്ര പെട്ടെന്ന് കൊടുക്കാൻ സാധിക്കില്ല. ചേംബറിൽ എഴുതി കൊടുത്തിട്ടുണ്ട് കൊടുക്കാൻ പറ്റില്ലെന്ന്. തിയേറ്റർ ഉടമകൾക്കോ വിതരണകർക്കോ ബാധ്യത ഉണ്ടെങ്കിൽ ആ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കൊടുക്കാൻ സാധിക്കില്ല എന്നാണ് ചേംബറിന്റെ നിയമം. അല്ലെങ്കിൽ എല്ലാവരും ചേർന്ന് തിയേറ്ററുകാരെ വഞ്ചിക്കണം.

നിർമ്മാതാക്കളും വിതരണക്കാരും ചേംബറും എല്ലാവരും ചേർന്ന് വഞ്ചിച്ചാൽ നമുക്ക് നോക്കി നിൽക്കാനേ സാധിക്കൂ. പണ്ട് ഫെഡറേഷൻ ആയിരുന്നപ്പോൾ ഒരു സംഘടനാനയും ഒരു തീരുമാനവുമായിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് സംഘടനകളാണ്. അതിനെ മുതലെടുക്കകയാണ് അവർ ചെയ്യുന്നത്. മരക്കാർ ഒരിക്കലും ഒടിടിയ്ക്ക് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

പ്രിയദർശൻ പല പ്രകോപനവും ഉണ്ടായിട്ടും സമ്മതിച്ചിട്ടില്ല. അദ്ദേഹം ആ ചിത്രം തിയേറ്ററിൽ തന്നെ കളിക്കണമെന്ന ആഗ്രഹത്തിലാണ്. ആന്റണി പെരുമ്പാവൂരും മോഹൻലാലും ചിത്രം ഒടിടിയ്ക്ക് നൽകണമെന്ന ഉദ്ദേശമുണ്ടെങ്കിലും പ്രിയദർശൻ അങ്ങനെ കൊടുക്കുമെന്ന് കരുതുന്നില്ല.

Next Story

Popular Stories