Top

'എല്ലാം ഒരു തോന്നല്‍, നന്നായിട്ടുണ്ടെന്നാണ് എന്റെയും തോന്നല്‍'; അഹാന സംവിധായികയാവുന്നതിനെക്കുറിച്ച് കൃഷ്ണകുമാര്‍

ഈ മാസം 30ന് 'തോന്നല് ' പുറത്തിറങ്ങും

13 Oct 2021 12:02 PM GMT
ഫിൽമി റിപ്പോർട്ടർ

എല്ലാം ഒരു തോന്നല്‍, നന്നായിട്ടുണ്ടെന്നാണ് എന്റെയും തോന്നല്‍; അഹാന സംവിധായികയാവുന്നതിനെക്കുറിച്ച് കൃഷ്ണകുമാര്‍
X

അഹാന കൃഷ്ണയുടെ പുതിയ സംവിധാന സംരഭമാണ് 'തോന്നല്‍'. തോന്നലിനെക്കുറിച്ച് അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഹാനയുടെ മനസിലുണ്ടായ തോന്നല്‍ ആല്‍ബമായി പൂര്‍ത്തീകരിച്ച് ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. അത് നന്നായിട്ടുണ്ടെന്നാണ് എന്റെയും തോന്നല്‍ എന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ആഹാനയുടെ മനസ്സില്‍ ഉണ്ടായ ഒരു 'തോന്നല്‍'. ആ 'തോന്നല്‍' മനസ്സില്‍ വളര്‍ന്നു, വലുതായി. ആ 'തോന്നലി'നെ ആഹാന തന്റെ ആദ്യ സംവിധാന സംരംഭമായ 'തോന്നല്' എന്ന് ആല്‍ബമായി പൂര്‍ത്തീകരിച്ചു. അത് നന്നായിട്ടുണ്ടെന്നാണ് ആഹാനയുടെയും എന്റെയും 'തോന്നല്‍'. വിശ്വാസവും. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറക്കി. നിങ്ങള്‍ക്കിഷ്ടമായെന്നാണ് എന്റെ 'തോന്നല്‍'. സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. ഈ മാസം 30ന് 'തോന്നല് ' പുറത്തിറങ്ങും.. കാത്തിരിക്കുന്നു. നന്ദി



Popular Stories

    Next Story