'ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കി'; ഹരിപ്പാട്ടെ രണ്ടുവയസുകാരൻ്റെ മരണത്തിൽ ഗുരുതര കണ്ടെത്തലുകൾ

കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കൾ സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ട്

'ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കി'; ഹരിപ്പാട്ടെ രണ്ടുവയസുകാരൻ്റെ മരണത്തിൽ ഗുരുതര കണ്ടെത്തലുകൾ
dot image

ആലപ്പുഴ: ഹരിപ്പാട്ടെ രണ്ടുവയസുകാരന്റെ മരണത്തിൽ ഗുരുതര കണ്ടെത്തലുകൾ. കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പണം പിരിച്ചെന്നും ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയെന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കൾ സ്ഥിരമായി മദ്യപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളെ അമ്മയ്ക്കൊപ്പം വിടുന്നത് സുരക്ഷിതമല്ലാത്തതിനാൽ കുട്ടിയേയും അമ്മയേയും രണ്ട് മുറികളിലാണ് താമസിപ്പിച്ചിരുന്നതെന്ന് ജില്ലാ ശിശുക്ഷേമസമിതി ചെയർപേഴ്സൺ ഡോ വി ഗീത. രണ്ടുവയസുകാരൻ മരിച്ച വിവരം സൈക്യാട്രി ഡോക്ടറിന്റെ സാന്നിധ്യത്തിൽ ഇന്ന് അമ്മയെ അറിയിക്കും. നവജാതശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ഡോ. വി ഗീത റിപ്പോർട്ടറിനോട് പറഞ്ഞു.

രാജേഷ് - താര ദമ്പതികളുടെ ഏഴ് കുട്ടികളിൽ ആറാമത്തെ ആളാണ് രണ്ടുവയസ്സുകാരൻ രാഹുൽ. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ മൃതദേഹവുമായി രാജേഷ് ആദ്യമെത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലാണ്. ആരുമറിയാതെ മൃതദേഹം ഇവിടെ മറവ് ചെയ്യാനായിരുന്നു ശ്രമം. പിന്നീട് നാട്ടുകാർ ഇടപ്പെട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പോഷകാഹര കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബത്തിൽ സർപ്പ ദോഷത്താൽ ഒരു മരണം ഉണ്ടാകുമെന്ന വിധിയുടെ ഫലത്താലാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വിചിത്ര വാദം.

ഒമ്പത് വർഷം മുമ്പ് മൂന്നര മാസം പ്രായമുള്ള ഒരു കുട്ടിയും മരിച്ചിരുന്നു. ആരെയും അറിയിക്കാതെ ബന്ധുവീട്ടിൽ മൃതദേഹം മറവ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിച്ചതിന് ഔദ്യോഗിക രേഖകളില്ല. രണ്ടു മരണങ്ങളിലും തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Haripad Two Year Old Case Investigation updates

dot image
To advertise here,contact us
dot image