ഒരു ദിവസം മുൻപേ ആഘോഷം തുടങ്ങും, പെയ്ഡ് പ്രീമിയർ ഷോയുമായി അതിരടി; ആദ്യം ദിനം റെക്കോർഡിടുമോ?

സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്

ഒരു ദിവസം മുൻപേ ആഘോഷം തുടങ്ങും, പെയ്ഡ് പ്രീമിയർ ഷോയുമായി അതിരടി; ആദ്യം ദിനം റെക്കോർഡിടുമോ?
dot image

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ പറഞ്ഞതിനും ഒരു ദിവസം മുൻപ് അതിരടി തിയേറ്ററിൽ എത്തുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ ഏപ്രിൽ 13 ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. കേരളത്തിൽ ഉടനീളം തിരഞ്ഞെടുത്ത ചില തിയേറ്ററുകളിൽ ആണ് സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോകൾ നടത്താൻ ഒരുങ്ങുന്നത്. ബേസില്‍ ജോസഫും അനന്തു എസ് നായരുമാണ് ചിത്രത്തിന്റെ പ്രൊഡ്യുസേഴ്സ്. ടൊവിനോ തോമസും സമീര്‍ താഹിറുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്. മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക.

സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Basil joseph-tovino thomas film athiradi to have paid premiere shows before release day

dot image
To advertise here,contact us
dot image