സിനിമയിലേക്ക് വന്നത് ദുൽഖറിനെ നേരിൽ കാണാൻ, ചാർളി ഒരുപാട് ഇഷ്ടമാണ്; ഫാരിയ അബ്ദുള്ള

ഐ ആം ഗെയിം ആണ് ഇനി പുറത്തുവരാനുള്ള ദുൽഖർ ചിത്രം. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്

സിനിമയിലേക്ക് വന്നത് ദുൽഖറിനെ നേരിൽ കാണാൻ, ചാർളി ഒരുപാട് ഇഷ്ടമാണ്; ഫാരിയ അബ്ദുള്ള
dot image

ദുൽഖർ സൽമാനോടുള്ള ആരാധന വെളിപ്പെടുത്തി തെലുങ്ക് നടി ഫാരിയ അബ്ദുള്ള. ദുൽഖറിനെ നേരിൽ കാണാനുള്ള ആഗ്രഹംകൊണ്ടാണ് താൻ സിനിമമേഖലയിലേക്ക് എത്തിയതെന്നും ഒരിക്കൽ ദുൽഖർ മെസേജിന് റിപ്ലൈ തന്നത് കണ്ട് താൻ ആവേശത്തിലായെന്നും നടി പറഞ്ഞു. സംവിധായകൻ തരുൺ ഭാസ്‌കർ നായകനാകുന്ന തെലുങ്ക് ചിത്രം 'ഗായപദ്ദ സിംഹ'ത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ ദുൽഖറിനെ സാക്ഷി നിർത്തിയായിരുന്നു നടിയുടെ വാക്കുകൾ.

''ചാർളി' കണ്ടപ്പോൾ ചിത്രത്തിലെ നായികയായി ഞാൻ സ്വയം സങ്കൽപ്പിക്കുമായിരുന്നു. ആ സിനിമ കണ്ടപ്പോൾ മുതൽ ദുൽഖറിനോട് പ്രത്യേക ഇഷ്ടമാണ്. എപ്പോഴെങ്കിലും ദുൽഖർ സൽമാനെ നേരിൽ കാണണം എന്ന ആഗ്രഹത്തോടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് വന്നത്. 'ജാതിരത്‌നലു' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖറിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ദുൽഖൽ മറുപടി നൽകി. ഡി.എമ്മിൽ ദുൽഖറിന്റെ റിപ്ലൈ കണ്ട് ഞാൻ ആവേശത്തിലായി ഫോൺ മുകളിലേക്കെറിഞ്ഞുപോയി. ദുൽഖറിന്റെ അഭിനയവും സ്വഭാവവും എനിക്ക് വളരെ ഇഷ്ടമാണ്', ഫാരിയ അബ്ദുള്ളയുടെ വാക്കുകൾ.

ഐ ആം ഗെയിം ആണ് ഇനി പുറത്തുവരാനുള്ള ദുൽഖർ ചിത്രം. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. ആഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഐ ആം ഗെയിമിൽ താൻ വളരെ മോഡേൺ ആണെന്നും റെട്രോ സ്റ്റൈൽ ആയിരിക്കില്ലെന്നും ദുൽഖർ നേരത്തെ തന്നെ പറഞ്ഞിരുന്നു. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.

Content Highlights: Actress faria abdullah talks about her favourite dulquer salmaan film and his performance

dot image
To advertise here,contact us
dot image