

ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. 2020-ന് ശേഷം അഭിനയിച്ച മൂന്ന് ചിത്രങ്ങളിലൂടെ മാത്രം ആഗോളതലത്തിൽ ഏകദേശം 2,361.55 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് സമാഹരിച്ചത്. പുഷ്പ ഫ്രാഞ്ചൈസി മാത്രം നേടിയത് 2079.23 കോടിയാണ്. ഓരോ സിനിമയ്ക്കും അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് ആരാധകർക്ക് കൗതുകം ഏറെയാണ്.
എന്നാൽ താരം ഒരു നിശ്ചിത തുക ശമ്പളമായി വാങ്ങാറില്ല. പകരം, സിനിമ നേടുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അല്ലുവിന്റെ പ്രതിഫലം നിശ്ചയിക്കുന്നത്. ഇതിപ്പോൾ ഒരു ബിസിനസ് ഐഡിയ ആയി മാറിയിരിക്കുകയാണ്. പ്രശസ്ത നിർമ്മാതാവും എഴുത്തുകാരനുമായ ജി. ധനഞ്ജയൻ അടുത്തിടെ അല്ലു അർജുന്റെ ഈ ബിസിനസ് മോഡലിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. "സിനിമ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഓരോ രൂപയിൽ നിന്നും 30 പൈസയാണ് അർജുൻ ചോദിക്കുന്നത്. ചിത്രം 1,000 കോടി നേടിയാൽ 300 കോടി അദ്ദേഹത്തിന് ലഭിക്കും.
500 കോടിയാണ് നേടുന്നതെങ്കിൽ 150 കോടി മാത്രം. ഇതിൽ അദ്ദേഹം സന്തുഷ്ടനാണ്. ലാഭവിഹിതത്തെക്കുറിച്ചോ നിശ്ചിത ശമ്പളത്തെക്കുറിച്ചോ അദ്ദേഹം ചർച്ച ചെയ്യാറില്ല. ഇത് നിർമ്മാതാക്കളുടെ സമ്മർദ്ദം കുറയ്ക്കാനും സിനിമയുടെ ബജറ്റ് നിയന്ത്രിക്കാനും സഹായിക്കുന്ന മികച്ചൊരു മാതൃകയാണെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി.
ലഭിക്കുന്ന ഓരോ രൂപയ്ക്കും 30 പൈസ വച്ച് അല്ലു അര്‍ജുന് ലഭിക്കുന്ന രീതിയിലായിരുന്നു കരാര്‍. ഇത് പ്രകാരം പുഷ്പ ഫ്രാഞ്ചൈസിയില്‍ അഭിനയിച്ചതിലൂടെ അല്ലു അര്‍ജുന് ലഭിച്ചത് 623.76 കോടി ആണെന്ന് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ മുതല്‍മുടക്ക് വരുന്ന ചിത്രത്തില്‍ നായകന് അഡ്വാന്‍സ് പ്രതിഫലം കൊടുക്കേണ്ട എന്നതാണ് നിര്‍മ്മാതാക്കള്‍ക്ക് ഇതിലൂടെ ഉണ്ടാകുന്ന നേട്ടം. നഷ്ടം സംഭവിച്ചാല്‍ ആഘാതം കുറയുമെന്നതാണ് മറ്റൊരു നേട്ടം. വിജയമാകുകയാണെങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം താരത്തിന് കൊടുത്താല്‍ മതിയാകും. പഠാന്‍, ജവാന്‍ അടക്കമുള്ള ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ ഈ രീതിയിലായിരുന്നു പ്രതിഫലം ഈടാക്കിയത്.
Content Highlights: A change in remuneration for superstars does not necessarily mean a financial burden for producers. With strong box office collections, satellite rights, OTT deals, and overseas distribution, producers often recover investments successfully.