ബേസിൽ അന്ന് സ്റ്റാർ ആയിരുന്നില്ല, ഓം ശാന്തി ഓശാന മുതൽ ലോക വരെ; കൈ വിട്ടു പോയ വിജയങ്ങളെക്കുറിച്ച് വിജയ് ബാബു

ബേസിൽ വന്നതുകൊണ്ടും ആ കോമ്പിനേഷൻ വന്നതു കൊണ്ടുമാണ് വർക്ക് ഔട്ട് ആയത്. ഞാൻ ചെയ്തിരുന്നെങ്കിൽ ചിലപ്പോ അതിന്റെ എൻഡ് റിസൾട്ട് ഇതായിരിക്കില്ലായിരിക്കും. എന്റെ അടുത്ത് ഈ കഥ പറയുമ്പോൾ ബേസിൽ ഒരു ലീഡ് ആക്ടർ അല്ല.

ബേസിൽ അന്ന് സ്റ്റാർ ആയിരുന്നില്ല, ഓം ശാന്തി ഓശാന മുതൽ ലോക വരെ; കൈ വിട്ടു പോയ വിജയങ്ങളെക്കുറിച്ച് വിജയ് ബാബു
dot image

മലയാള സിനിമയിലെ നായകനും നിർമാതാവും കൂടെയാണ് വിജയ് ബാബു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നഷ്‌ടമായ ഹിറ്റ് ചിത്രങ്ങളെക്കുറിച്ച് പറയുകയാണ് വിജയ് ബാബു. ആ സിനിമകളുടെ വിധി അതായിരുന്നുവെന്നാണ് വിജയ് ബാബു പറയുന്നത്. ഓം ശാന്തി ഓശാന മുതൽ അടുത്തിറങ്ങി 200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ലോക വരെ ലിസ്റ്റിൽ ഉണ്ട്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'വേണ്ട വെച്ചത് അല്ല, പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ സിനിമകൾ ഉണ്ട്. ഓം ശാന്തി ഓശാന എന്ന് പറയുന്ന സിനിമ മിഥുനും ജൂഡിനും അഡ്വാൻസ് കൊടുത്തിരുന്നു. അത് എന്റെയോ മിഥുന്റെയോ ജൂഡിന്റെ കാരണം കൊണ്ടല്ല നേടാതെ പോയത്. എക്സ്റ്റേർണൽ ഒരു ഇഷ്യൂ കാരണം അത് സംഭവിച്ചില്ല. അത് ഹിറ്റ് ആകുന്നു.

ജയ ജയ ജയ ഹേ എനിക്ക് വിഷമമുണ്ട്, വിപിൻ ഞാൻ ഇൻട്രഡ്യൂസ് ചെയ്തതാണ് മുത്തുഗൗ സിനിമയിലൂടെ. ഈ സിനിമ കുറേ നാൾ ഞങ്ങൾ ഡിസ്കസ് ചെയ്തു. കാസ്റ്റ് വേറെയായിരുന്നു, പക്ഷേ അത് ഇങ്ങനെയായിരുന്നു സംഭവിക്കേണ്ടത് അല്ലെങ്കിൽ എനിക്ക് കുറ്റബോധമില്ല. കാരണം അത് വിപിന് നല്ലത് വരട്ടെ എന്നുള്ളതാണ്. കാരണം അത് ബേസിൽ വന്നതുകൊണ്ടും ആ കോമ്പിനേഷൻ വന്നതു കൊണ്ടുമാണ് വർക്ക് ഔട്ട് ആയത്. ഞാൻ ചെയ്തിരുന്നെങ്കിൽ ചിലപ്പോ അതിന്റെ എൻഡ് റിസൾട്ട് ഇതായിരിക്കില്ലായിരിക്കും. എന്റെ അടുത്ത് ഈ കഥ പറയുമ്പോൾ ബേസിൽ ഒരു ലീഡ് ആക്ടർ അല്ല. ബേസിൽ ഒരു മാർക്കറ്റബിൾ സ്റ്റാർ ആവുകയും ദർശനെ പോലെ ഒരു ആക്ട്രസ് അതിലേക്ക് വരികയും അതിൽ വിപിൻ ചർച്ചകൾ നടത്തി വരുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നത്.

ലാേക എന്ന സിനിമ അരുൺ ഡൊമിനിക്കുമായി ഞാൻ ചർച്ച ചെയ്തിരുന്നു. വളരെ ബ്രീഫ് ആയിട്ടുള്ള ഡിസ്കഷൻ ആണ്. കുറച്ച് ക്രിയേറ്റീവ് ഡിഫറൻസുകൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ പിന്നീട് ലോക കണ്ടപ്പോൾ വളരെ ഹാപ്പി ആയി. ഞാൻ അരുണിനെ വിളിച്ച് പറഞ്ഞിരുന്നു ഗംഭീരമായെന്ന്. അത് വേഫയർ എന്ന് പറയുന്ന പ്രൊഡക്ഷൻ ഹൗസ് എടുത്ത് ചെയ്തപ്പോഴാണ് അങ്ങനെ ഒരു സിനിമ ആകുന്നത്.

ദുൽഖർ സൽമാൻ എന്ന് പറയുന്ന ഒരു സ്ട്രോങ്ങ് മാൻ, അതിലേക്ക് ഓട്ടോമാറ്റിക്കലി ദുൽഖർ വരുന്നു. ഒരു മൂന്ന് ചാപ്റ്റർ വരുന്ന സീരീസ് എന്ന പറഞ്ഞു കൊണ്ട് നേരത്തെ അത് മാർക്കറ്റ് ചെയ്യപ്പെട്ടു. അതിന്റെ ഡെസ്റ്റിനി അതാണ്. ഇത്രയും സക്സസ്ഫുൾ ആവാനുള്ള കാരണംഅത് വേഫയർ എടുത്തത് കൊണ്ടാണ്,' വിജയ് ബാബു പറഞ്ഞു.

Content Highlights:Vijay Babu reflected on successful concepts and films that faced hurdles before production in Malayalam cinema. He referenced projects connected to Om Shanti Oshana and the ambitious Loka, explaining why they could not move forward as planned.

dot image
To advertise here,contact us
dot image