'എ ആർ റഹ്മാനെതിരെ നടക്കുന്ന വിവാദങ്ങളിൽ വിഷമം തോന്നുന്നു, വാക്കുകൾ തെറ്റിദ്ധരിക്കപ്പട്ടത്,' ദീപക് ദേവ്

ഞാൻ അഭിമുഖം മുഴുവനായും കണ്ടു, ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. അത് വിവാദത്തിലേക്ക് വളർന്ന രീതി അനാവശ്യമാണെന്ന് തോന്നുന്നു.

'എ ആർ റഹ്മാനെതിരെ നടക്കുന്ന വിവാദങ്ങളിൽ വിഷമം തോന്നുന്നു, വാക്കുകൾ തെറ്റിദ്ധരിക്കപ്പട്ടത്,' ദീപക് ദേവ്
dot image

'എ ആർ റഹ്മാനെതിരെ നടക്കുന്ന വിവാദങ്ങളിൽ വിഷമം തോന്നുന്നു, വാക്കുകൾ തെറ്റിദ്ധരിക്കപ്പട്ടത്,' ദീപക് ദേവ്

ആരാധകർ ഏറെയുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ റഹ്‌മാൻ നടത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് എ ആർ റഹ്‌മാൻ നേരിടുന്നത്. ഇപ്പോഴിതാ എ ആർ റഹ്‍മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. അദ്ദേഹത്തിനെതിരെ നടക്കുന്ന വിവാദങ്ങളിൽ സങ്കടം തോന്നുന്നുവെന്നും എ ആർ റഹ്‌മാൻ രാജ്യത്തിന് നൽകിയ സംഭാവനകൾ പോലും മറന്നു കൊണ്ടുള്ള ആക്രമണങ്ങൾ അനാവശ്യമാണെന്നും ദീപക് ദേവ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ദീപക് പ്രതികരിച്ചിരിക്കുന്നത്.

'എ ആർ റഹ്മാൻ സാറിനെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും വിവാദങ്ങളും കാണുമ്പോൾ ശരിക്കും വേദന തോന്നുന്നു. സംഗീതത്തിനും ഇന്ത്യയ്ക്കും ലോകത്തിനും വളരെയധികം സംഭാവന നൽകിയ ഒരു കലാകാരനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. വേഗത്തിലുള്ള വിലയിരുത്തൽ നല്ലതല്ല. ഞാൻ അഭിമുഖം മുഴുവനായും കണ്ടു, ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. അത് വിവാദത്തിലേക്ക് വളർന്ന രീതി അനാവശ്യമാണെന്ന് തോന്നുന്നു.

സംഭാഷണങ്ങൾ നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് പൂർണ്ണ സന്ദർഭത്തിൽ കാണേണ്ടതുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്, പക്ഷേ അന്തസ്സും ബഹുമാനവും ഒരിക്കലും നഷ്ടപ്പെടുത്തരുത്. അദ്ദേഹത്തിന്റെ സംഭാവന താൽക്കാലിക വിവരണങ്ങൾക്കപ്പുറമാണ്, അത് അംഗീകരിക്കപ്പെടേണ്ടതുണ്ട്,' ദീപക് ദേവ് പറഞ്ഞു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എ ആർ റഹ്‌മാൻ ബിബിസി ഏഷ്യൻ നെറ്റ്‌വര്‍ക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്ക് ബോളിവുഡിൽ നിന്ന് ഓഫറുകൾ കുറയുന്നതായും വെളിപ്പെടുത്തിയ റഹ്‌മാൻ അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാന്ന് പറഞ്ഞുകേള്‍ക്കുന്നതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'ഛാവ' ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന പ്രൊജക്ടാണെന്ന് മനസിലായെന്ന് കൂടി എ ആർ റഹ്‌മാൻ പറഞ്ഞതോടെയാണ് സൈബർ ആക്രമണത്തിന് വഴി ഒരുങ്ങിയത്.

Content Highlights: Music director Deepak Dev has come out in support of AR Rahman amid controversy, saying the composer’s remarks were misunderstood. He clarified that Rahman’s words were misinterpreted and stressed that the issue should be viewed in the right context, backing the musician against criticism.

dot image
To advertise here,contact us
dot image