നാശത്തിലേക്കാണ് പോക്ക്! ഡൂംസ് ഡേയ്‌ക്കൊപ്പം ക്ലാഷിനൊരുങ്ങി ഷാരൂഖ് ഖാൻ; പിന്നാലെ കമന്റുമായി ആരാധകർ

സിനിമയുടേതായി ഇതുവരെ പുറത്തുവന്ന ടീസറുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം സിനിമ തകർക്കുമെന്നാണ് പ്രതീക്ഷ

നാശത്തിലേക്കാണ് പോക്ക്! ഡൂംസ് ഡേയ്‌ക്കൊപ്പം ക്ലാഷിനൊരുങ്ങി ഷാരൂഖ് ഖാൻ; പിന്നാലെ കമന്റുമായി ആരാധകർ
dot image

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് കിംഗ്. സിനിമയുടെ ടൈറ്റിൽ വീഡിയോ നടന്റെ പിറന്നാൾ ദിനം പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

king srk

ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്മസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിംഗ് ടീം തീരുമാനിക്കുകയായിരുന്നു എന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മാർവെൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ് ഡേ ഇതേ ക്രിസ്മസ് റിലീസായിട്ടാണ് പുറത്തിറങ്ങുന്നത്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന ടീസറുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം സിനിമ തകർക്കുമെന്നാണ് പ്രതീക്ഷ.

ഡൂംസ് ഡേക്ക് ഒപ്പം കിംഗ് റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്നും അത് ഷാരൂഖ് സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്നാണ്‌ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അവഞ്ചേഴ്‌സ് ഡൂംസ് ഡേ ഇന്ത്യയിലടക്കം വമ്പൻ കളക്ഷൻ നേടുമെന്നും ചിത്രത്തിനൊപ്പം ഏത് സിനിമ എത്തിയാലും അവയുടെ കളക്ഷനുകളെ ബാധിക്കുമെന്നും ചിലർ എക്സിൽ കുറിച്ചു. അതേസമയം, ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Shahrukh Khan film King to clash with marvel film avengers dooms day

dot image
To advertise here,contact us
dot image