'പറയാൻ എളുപ്പമാ, കളിക്കണം'; മഞ്ജരേക്കറിനെതിരെ ആഞ്ഞടിച്ച് കോഹ്ലിയുടെ സഹോദരൻ

പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് 93 റൺസ് നേടിയപ്പോഴും മഞ്ജരേക്കറിനെതിരെ വികാസ് രംഗത്തെത്തിയിരുന്നു

'പറയാൻ എളുപ്പമാ, കളിക്കണം'; മഞ്ജരേക്കറിനെതിരെ ആഞ്ഞടിച്ച് കോഹ്ലിയുടെ സഹോദരൻ
dot image

ക്രിക്കറ്റിലെ എളുപ്പമുള്ള ഫോർമാറ്റിൽ കളിക്കാൻ വേണ്ടിയാണ് വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ മാത്രം തുടർന്നത് എന്ന മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കരുടെ പ്രസ്താനവനയ്ക്കെതിരെ ആഞ്ഞടിച്ച് വിരാട് കോഹ്ലിയുടെ സഹോദരൻ വികാസ് കോഹ്ലി.

ടോപ് ഓർഡർ ബാറ്റർമാർക്ക് ഏറ്റവും എളുപ്പമുള്ള ഫോർമാറ്റാണ് ഏകദിനം, ടെസ്റ്റിൽ ഫോം മങ്ങിയപ്പോൾ വിരാട് ടെസ്റ്റിൽ നിന്നും എളുപ്പത്തിൽ വിരമിച്ചു. ടി 20 യിൽ നിന്നും നേരത്തെ പടിയിറങ്ങി. കോഹ്ലി വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. ഏറ്റവും എളുപ്പമുള്ള ഏകദിനത്തെ തിരഞ്ഞെടുക്കുകയായിരുന്നു, ദിവസങ്ങൾക്ക് മുമ്പുളള മഞ്ജരേക്കരുടെ വിവാദ പ്രസ്താവന ഇതായിരുന്നു.

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിലെ വിരാടിന്റെ സെഞ്ച്വറി പ്രകടനത്തിന് ശേഷമാണ് വികാസിന്റെ പ്രതികരണം.

'ഏറ്റവും എളുപ്പമുള്ള ക്രിക്കറ്റ് ഫോർമാറ്റിനെക്കുറിച്ച് മിസ്റ്റർ ക്രിക്കറ്റ് വിദഗ്ദ്ധന് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാനുണ്ടോ? അത് ചെയ്യാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കണം… എന്തായാലും… ഞാൻ പറഞ്ഞതുപോലെ… ചെയ്യുന്നതിനേക്കാൾ എളുപ്പം പറയാനാണ്,' വികാസ് കോഹ്ലി എക്‌സിൽ കുറിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് 93 റൺസ് നേടിയപ്പോഴും മഞ്ജരേക്കറിനെതിരെ വികാസ് രംഗത്തെത്തിയിരുന്നു.

Content Highlights- Vikas Kohli brother of Virat Kohli slams Sanjay Manjrekar

dot image
To advertise here,contact us
dot image