

മലയാളത്തിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം തുറന്നുപറഞ്ഞ് നടി ഭാവന. ബ്രേക്ക് എടുക്കാനുള്ള കാരണം തന്റേത് മാത്രമാണെന്നും ആ തീരുമാനത്തിൽ താൻ ഓക്കെ ആയിരുന്നെന്നും ഭാവന പറയുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി മമ്മൂട്ടി സിനിമകൾ അവരെ ആ സമയത്ത് തനിക്ക് വന്നിരുന്നു എന്നും എന്നാൽ അതിനോട് എല്ലാം താൻ നോ പറഞ്ഞു എന്നും ഭാവന പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസുതുറന്നത്.
'മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണം എന്ന് എനിക്ക് പെട്ടെന്ന് തോന്നി. കുറഞ്ഞപക്ഷം, ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതേയില്ലല്ലോ, അവിടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിയേണ്ടതേയില്ലല്ലോ എന്ന ചിന്തയായിരുന്നു. ആ ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അപ്പോഴും മലയാള സിനിമയിൽ ഉള്ള എന്റെ സുഹൃത്തുക്കൾ എന്റെ വിളിക്കുകയും സിനിമകൾ ചെയ്യണം എന്ന് പറയുകയും ചെയ്തിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്തിന് ഒരു മമ്മൂക്ക സിനിമയോട് വരെ ഞാൻ നോ പറഞ്ഞു. എന്തിന് നോ പറഞ്ഞു എന്ന് ചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആ സമയത്തില്‍ ആ തീരുമാനത്തില്‍ ഞാന്‍ ഓകെയായിരുന്നു. കന്നടയിലാണ് സേഫ് എന്ന തോന്നല്‍ എനിക്ക് വന്നു. മലയാളം സിനിമ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരു പ്ലാനേ ഉണ്ടായിരുന്നില്ല. കന്നട സിനിമയില്‍ ഞാന്‍ തൃപ്തയായിരുന്നു, വര്‍ക്കിന് പോകുന്നു, തിരിച്ച് വീട്ടിലെത്തുന്നു, ഇഷ്ടമുള്ളത് കാണുന്നു എന്ന കംഫര്‍ട്ട് സോണിലായിരുന്നു ഞാന്‍'.

ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമ ചെയ്യാനുള്ള കാരണവും ഭാവന വെളിപ്പെടുത്തി. 'നാല്- അഞ്ച് വര്‍ഷത്തെ ബ്രേക്കിന് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമ വന്നപ്പോഴും ഞാന്‍ നോ എന്നാണ് പറഞ്ഞത്. ദയവ് ചെയ്ത് ഈ സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോഴും എന്റെ മറുപടി നോ എന്നായിരുന്നു. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ട്, എനിക്ക് നോ പറയേണ്ടി വന്നാലും വിഷമമാവും, എനിക്ക് കേള്‍ക്കേണ്ട എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവര്‍ പലരിലൂടെയും ആ സ്‌ക്രിപ്റ്റ് എന്നിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു, എന്താണ് നീ ഇതില്‍ നിന്ന് നേടുന്നത് എന്ന്.
മലയാള സിനിമയെ അകറ്റി നിര്‍ത്തുന്നതില്‍ എന്താണ് ഒരു പോയിന്റ് പറയാനുള്ളത് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. എങ്ങനെയാണോ മലയാള സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്, അതുപോലെ മറ്റൊരു സെക്കന്റില്‍ എടുത്ത തീരുമാനമാണ് ഓകെ തിരിച്ചു വരാം എന്നുള്ളതും. അങ്ങനെ ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയുടെ തിരക്കഥ വായിച്ചത്, അതിഷ്ടപ്പെട്ടു, ചെയ്തു. അതിന് ശേഷം കന്നടയിലും മലയാളത്തിലും ഒരുമിച്ച് സിനിമകള്‍ ചെയ്തു തുടങ്ങി', ഭാവനയുടെ വാക്കുകൾ.
അതേസമയം, ഭാവന നായികയായി എത്തുന്ന അനോമി നടിയുടെ കരിയറിലെ 90ാം ചിത്രമാണ്. റീഇൻട്രൊഡ്യൂസിങ് ഭാവന എന്ന ക്യാപ്ഷനോടെയാണ് നടിയുടെ കഥാപാത്രമായ സാറ ഫിലിപ്പിനെ അണിയറ പ്രവർത്തകർ വീഡിയോയിലൂടെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു ഈ വീഡിയോക്ക് ലഭിച്ചത്. ജനുവരി 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ ഴോണറിൽ കൂടിയാണ് കഥ പറയുന്നത്. റഹ്‌മാൻ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ്, ബിനു പപ്പു,വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിയാസ് മാരത്ത് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
Content Highlights: I had no plans to comeback to malayalam said no to mammootty films says bhavana