ഒരൊറ്റ മലയാളം സിനിമ പോലുമില്ല! ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമകൾ ഇവ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ധുരന്ദര്‍ ആണ് അഞ്ചാം സ്ഥാനത്ത്

ഒരൊറ്റ മലയാളം സിനിമ പോലുമില്ല! ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമകൾ ഇവ
dot image

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിൽ ഒന്നാണ് ബുക്ക് മൈ ഷോ ഇപ്പോഴിതാ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിട്ടുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. കോയിമൊയ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

അല്ലു അർജുൻ ചിത്രം പുഷ്പ 2 ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 2.04 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്.

ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. ജനുവരി 17 ന് തിയേറ്ററുകളിലെത്തിയ ചിത്രം 1871 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡ് ലഭിച്ചിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് രണ്ടാം സ്ഥാനത്ത്. 1.71 കോടി ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്‍ഫോമിലൂടെ വിറ്റത്. 2022 ഏപ്രിൽ 14 നായിരുന്നു കെജിഎഫ് 2 റിലീസ് ചെയ്തത്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. ആഗോളതലത്തിൽ 1200 കോടിയോളം രൂപയാണ് സിനിമ നേടിയത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

ബാഹുബലി 2 ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 1.6 കോടി ടിക്കറ്റുകളാണ് ചിത്രം വിറ്റത്. ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമയാണ് ബാഹുബലി. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം എല്ലാ ഭാഷയിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ 650 കോടി രൂപ നേടിയിരുന്നു. കാന്താര ചാപ്റ്റര്‍ 1 ആണ് നാലാമത്. 1.41 കോടി ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ധുരന്ദര്‍ ആണ് അഞ്ചാം സ്ഥാനത്ത്. തിയറ്ററുകളില്‍ 41 ദിനങ്ങള്‍ പിന്നിട്ട ചിത്രം 39 ദിവസം കൊണ്ട് ബുക്ക് മൈ ഷോയിലൂടെ 1.36 കോടി ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്.

kgf 2

ആര്‍ആര്‍ആര്‍, കല്‍ക്കി 2898 എഡി, ഛാവ, ജവാന്‍, സ്ത്രീ 2 എന്നീ ചിത്രങ്ങളാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. ആര്‍ആര്‍ആര്‍ ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റിരിക്കുന്നത് 1.34 കോടി ടിക്കറ്റുകളാണ്. കല്‍ക്കി 2898 എഡി 1.31 കോടി ടിക്കറ്റുകളും ഛാവ 1.25 കോടി ടിക്കറ്റുകളും വിറ്റു. ജവാന്‍റെ ലൈഫ് ടൈം ബുക്ക് മൈ ഷോ സെയില്‍സ് 1.24 കോടി ടിക്കറ്റുകളാണ്. സ്ത്രീ 2 ആവട്ടെ 1.11 കോടി ടിക്കറ്റുകളും ബുക്ക് മൈ ഷോയിലൂടെ വിറ്റിട്ടുണ്ട്.

Content Highlights: KGf 2, baahubali 2, pushpa 2 highest ticket sales movie in book my show

dot image
To advertise here,contact us
dot image