സൂര്യയുടെ വീഡിയോ കോളും, ജ്യോതികയുടെ ചിത്രങ്ങൾ പകർത്തുന്ന മമ്മൂട്ടിയും; ‘കാതൽ’ ബിടിഎസ് പുറത്ത്

സിനിമയിലെ ഏറെ വൈകാരികമായ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൂര്യയുടെ വീഡിയോ കോളും, ജ്യോതികയുടെ ചിത്രങ്ങൾ പകർത്തുന്ന മമ്മൂട്ടിയും; ‘കാതൽ’ ബിടിഎസ് പുറത്ത്
dot image

2023 നവംബർ 23നാണ് മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ'പുറത്തിറങ്ങിയത്. മമ്മൂട്ടിയും ജ്യോതികയും ആണ് സിനിമയിൽ മുഖ്യവേഷങ്ങളിലെത്തിയത്. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായ സിനിമയെന്ന നിലയില്‍ 'കാതല്‍: ദ കോര്‍' വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമ റീലീസ് ചെയ്ത രണ്ട് വർഷം തികയുന്ന വേളയിൽ സിനിമയുടെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാതൽ ഷൂട്ടിങ് ആരംഭിക്കുന്നത് മുതൽ പാക്ക് അപ്പ് വരെയുള്ള ദിവസങ്ങളിലെ ചില നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി ജ്യോതികയുടെ ഫോട്ടോ പകർത്തുന്നതും സൂര്യ വീഡിയോ കോൾ ചെയ്യുന്നതും വിഡിയോയിൽ കാണാം. സിനിമയിലെ അണിയറപ്രവർത്തകരുമായി വളരെ ജോളി ആയി കൂളായാണ് സെറ്റിൽ എല്ലാവരും ഇടപെടുന്നത്. മമ്മൂട്ടിയുടെ നിമിഷങ്ങളും ശ്രദ്ധ നേടുന്നുണ്ട്. സിനിമയിലെ ഏറെ വൈകാരികമായ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

kaathal movie

2009-ല്‍ പുറത്തിറങ്ങിയ 'സീതാകല്യാണ'ത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും 'കാതല്‍: ദ കോറി'നുണ്ടായിരുന്നു. 'കണ്ണൂര്‍ സ്‌ക്വാഡി'ന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണ് 'കാതല്‍: ദ കോര്‍'. സാലു കെ. തോമസ് ആണ് ഛായാഗ്രാഹകന്‍. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നായിരുന്നു കാതലിന്റെ രചന. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസ്സാണ് നിര്‍വ്വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്.

Content Highlights:  The makers of 'Kaathal' release BTS

dot image
To advertise here,contact us
dot image