

നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഭ്രമയുഗം ടീമിന്റെ ഒരു വമ്പൻ അപ്ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് നിർമാതാവ്. പ്രിയപ്പെട്ട മമ്മൂക്ക ആരാധകരെ എന്ന് തുടുങ്ങുന്ന ഒരു കുറിപ്പ് ചക്രവർത്തി രാമചന്ദ്രൻ പങ്കുവെക്കുക ഉണ്ടായി. ശേഷം ഭ്രമയുഗം സിനിമയുടെ സംവിധായകൻ അതിന് മറുപടിയുമായി എത്തി. ഇത് ചതിയാണെന്നും രാത്രി 10:30ന് പുറത്തുവിടാൻ ഇരുന്ന കാര്യമല്ലേ സർ എന്ന്. ഉടനെ തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്ന് നിർമാതാവ് ചക്രവർത്തി പറഞ്ഞു.
Dear #Mammootty𓃵 fans
— Chakravarthy Ramachandra (@chakdyn) November 6, 2025
Adding to the 4 wins at #KeralaStateAward
There is an exciting addition to the #Bramayugam celebration.
'പ്രിയപ്പെട്ട മമ്മൂക്ക ആരാധകരെ… ഭ്രമയുഗത്തിന് ലഭിച്ച നാല് സംസ്ഥാന പുരസ്‌കാരങ്ങളുടെ കൂടെ ഇതും കൂടി. ഭ്രമയുഗം ആഘോഷങ്ങളുടെ ഇടയിൽ ഒരു ത്രസിപ്പിക്കുന്ന ഒരു സംഭവം കൂടി വരുന്നുണ്ട്', നിർമാതാവ് ചക്രവർത്തി കുറിച്ചു. ഇതിന് മറുപടിയായിട്ടാണ് സംവിധായകൻ രാഹുൽ സദാശിവൻ രംഗത്തെത്തി. 'സർ ഇത് ചതിയാണ്…ഇപ്പോൾ എന്തിന് പറഞ്ഞു, രാത്രി 10:30ന് ആരാധകരുമായി പങ്കുവെക്കുമെന്ന് അല്ലെ പറഞ്ഞത്', രാഹുൽ കുറിച്ചു.
ഈ രണ്ടു കുറിപ്പുകൾ ഇപ്പോൾ ആരാധകരെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. എന്തായിരിക്കും രാത്രി വരാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇനി ഭ്രമയുഗം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമാണോ? വേറെ എന്തെങ്കിലും പുതിയ സിനിമയുടെ അപ്ഡേറ്റ് ആണോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. എന്തായാലും രാത്രി 10 :30ന് നിർമ്മാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പങ്കുവെക്കുന്ന അപ്ഡേറ്റിന് കാത്തിരിക്കുകയാണ് ആരാധകർ.
Content Highlights: Bramayugam movie producer says about a new update incoming