അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ട് കരയുന്നു: ബിനീഷ്

'ലാലേട്ടൻ… നിങ്ങൾ ഒരു വികാരമാണ്'

അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ട് കരയുന്നു: ബിനീഷ്
dot image

മോഹൻലാലിനെക്കുറിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ മകൻ മോഹൻലാൽ ചിത്രമായ തുടരും കണ്ട് കരയുന്ന വീഡിയോയാണ് ബിനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ടു കരയുന്നു എന്നും ബിനീഷ് കുറിച്ചു. മോഹൻലാലിനെ തലമുറകളുടെ നായകൻ എന്നാണ് ബിനീഷ് വിശേഷിപ്പിച്ചത്.

'തലമുറകൾക്ക് നായകൻ! അപ്പൂപ്പൻ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛൻ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോൾ മകൻ 'തുടരും' കണ്ടു കരയുന്നു!
എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ. ഈ വികാരങ്ങൾ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടൻ… നിങ്ങൾ ഒരു വികാരമാണ്!', ബിനീഷിന്റെ പോസ്റ്റ്.

തരുൺ മൂർത്തി ഒരുക്കിയ തുടരും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കാഴ്ചവെച്ചത്. തുടരും മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ തിയേറ്ററിലെ ആളെക്കൂട്ടി. തരുൺ മൂർത്തി ഒരുക്കിയ സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.

കഴിഞ്ഞ ദിവസമാണ് ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിനെ സർക്കാർ ആദരിച്ചത്. 'മലയാളം വാനോളം ലാൽ സലാം' എന്ന പരിപാടി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. ഗംഭീര വരവേൽപ്പായിരുന്നു പരിപാടിക്ക് ലഭിച്ചത്. ഈ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. പരിപാടിയിലെ മോഹൻലാലിന്റെ പാട്ടും വൈറലായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിൽ മോഹൻലാൽ ആലപിച്ച 'കൈതപ്പൂവിൻ' എന്ന ഗാനമാണ് ലാൽ സലാം വേദിയിൽ അദ്ദേഹം വീണ്ടും ആലപിച്ചത്. ഗായിക ജ്യോത്സനയും മോഹൻലാലിനൊപ്പം പാടി.

Content Highlights: Bineesh Kodiyeri about Mohanlal

dot image
To advertise here,contact us
dot image