'ഭൂതഗണവുമായി വേടന്‍; 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സി'ലെ പുതിയ ഗാനം പുറത്ത്

വേടന്‍ വരികള്‍ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാര്‍ത്തിക ബി എസും ശബ്ദം നല്‍കിയിട്ടുണ്ട്.

'ഭൂതഗണവുമായി വേടന്‍; 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സി'ലെ പുതിയ ഗാനം പുറത്ത്
dot image

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പുതിയ ഗാനമെത്തി. 'ഭൂതഭൂതഗണം' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകര്‍ന്നത് യാക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

വേടന്‍ വരികള്‍ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാര്‍ത്തിക ബി എസും ശബ്ദം നല്‍കിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണല്‍ വരികള്‍ ഒരുക്കിയത്. ഈ ഗാനത്തിന്റെ വീഡിയോയില്‍ വേടനും ഭാഗമാകുന്നുണ്ട്.

Song Poster of Night Riders Movie

2025, ഒക്ടോബര്‍ 10 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

ചിത്രത്തിന്റെ കഥാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന, ഒരു മിസ്റ്റിക്കല്‍ വൈബ് പകര്‍ന്ന് നല്‍കുന്ന രീതിയിലാണ് വേടന്‍ ആലപിച്ച പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ' 'ഫൈറ്റ് ദ നൈറ്റ്' എന്ന ഗാനവും, 'കാതല്‍ പൊന്മാന്‍' എന്ന പ്രണയ ഗാനവും റിലീസ് ചെയ്തിരുന്നു. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമാ പിന്നണി ഗായകനായി എത്തിയ ഗാനം ആയിരുന്നു 'ഫൈറ്റ് ദ നൈറ്റ്'. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്സ്- പിക്റ്റോറിയല്‍ എഫ്എക്സ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Content Highlights: Bootha Ganam by Vedan in Night Riders movie

dot image
To advertise here,contact us
dot image