പ്രേക്ഷക - നിരൂപക പ്രശംസകൾ നേടി 'വള' വൻ വിജയത്തിലേക്ക്

രണ്ടാം ദിനവും തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ് 'വള'

പ്രേക്ഷക - നിരൂപക പ്രശംസകൾ നേടി 'വള' വൻ വിജയത്തിലേക്ക്
dot image

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ, വിജയരാഘവൻ, ശാന്തി കൃഷ്ണ, അർജുൻ രാധാകൃഷ്ണൻ, അബു സലീം, ശീതൾ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത തുടങ്ങി ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപെടുത്തുന്ന ഫാമിലി എന്റർടൈനറാണ്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനം വളയെ മികവുറ്റതാക്കുന്നു. ഒരു വളയെ ചുറ്റിപറ്റി പലരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌.

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് വള സംവിധാനം ചെയ്തിരിക്കുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷനും സസ്പെൻസും നർമ്മം നിറച്ചുവെച്ച രംഗങ്ങളുമടക്കം ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രം. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകയുടെ ചരിത്ര വിജയത്തിന് ശേഷം വേഫറർ ഫിലിംസാണ് വളയുടെ വിതരണം നിർവഹിക്കുന്നത്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വളയുടെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സി.പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ.ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പി ആർ ഓ: പ്രതീഷ് ശേഖർ.

Content Highlights:  Vala movie hits theaters with great audience response

dot image
To advertise here,contact us
dot image