വിവാഹിതനായ പുരുഷനെ പ്രണയിച്ചതിൽ കുറ്റബോധം തോന്നിയിട്ടില്ല, ആദ്യ ഭാര്യയോട് ബഹുമാനം മാത്രം; ഹേമ മാലിനി

വിവാഹിതനായ പുരുഷനെ പ്രണയിച്ചത് തെറ്റായിരുന്നുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ ഞാൻ നന്നായാണ് വളർത്തിയത്

വിവാഹിതനായ പുരുഷനെ പ്രണയിച്ചതിൽ കുറ്റബോധം തോന്നിയിട്ടില്ല, ആദ്യ ഭാര്യയോട് ബഹുമാനം മാത്രം; ഹേമ മാലിനി
dot image

1970 -80 കളില്‍ ഇന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പത്തിന്റെ പ്രതീകമായിരുന്നു ഹേമമാലിനി. തെന്നിന്ത്യയില്‍ ബോളിവുഡിലേക്ക് എത്തിയ നടി ആരാധകരുടെ ഡ്രീം ഗേള്‍ ആയിരുന്നു. ഹേമമാലിനിയുടെ സിനിമകള്‍ പോലെ അവരുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നടന്‍ ധര്‍മേന്ദ്രയുമായുള്ള പ്രണയവും വിവാഹവുമാണ് അതില്‍ ഏറ്റവുമേറെ ചർച്ച ചെയ്യപ്പെട്ടത്. ഇപ്പോഴിതാ സ്വന്തം ബയോ​ഗ്രാഫിയിലൂടെ ആ പ്രണയകാലത്തേക്കുറിച്ച് വീണ്ടും ഓർക്കുകയാണ് നടി.

വിവാഹിതനായ പുരുഷനെ പ്രണയിച്ചതിൽ തനിക്ക് ഒരു കുറ്റബോധവും ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെക്കുറിച്ച് എവിടെയും മോശമായി സംസാരിച്ചിട്ടില്ലെന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു.

'ധർമേന്ദ്രയുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് വല്ലപ്പോഴും ചില പരിപാടികൾക്കിടയിൽ അദ്ദേഹത്തിന്റെ പങ്കാളിയായ പ്രകാശ് കൗറിനെ കണ്ടിരുന്നതല്ലാതെ വിവാഹശേഷം തീരെ കണ്ടുമുട്ടിയിട്ടില്ല. ധർമേന്ദ്രയുടെ ജുഹുവിലെ ബം​ഗ്ലാവിൽ നിന്ന് അധികം ​ദൂരെയല്ലാതെയാണ് താനും താമസിച്ചിരുന്നത്. എന്നിട്ടും അവരെ കണ്ടിട്ടില്ല. എന്റെ ജീവിതം ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുകയാണ് ചെയ്തത്.

ആരെയും ബുദ്ധിമുട്ടിക്കണമെന്ന് എനിക്കില്ലായിരുന്നു. ധരംജി എനിക്കും മക്കൾക്കുംവേണ്ടി ചെയ്ത കാര്യങ്ങളിൽ ഞാൻ സന്തുഷ്ടയും സംതൃപ്തയുമായിരുന്നു. വിവാഹിതനായ പുരുഷനെ പ്രണയിച്ചത് തെറ്റായിരുന്നുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് രണ്ട് മക്കളുണ്ട്.

അവരെ ഞാൻ നന്നായാണ് വളർത്തിയത്. ധർമേന്ദ്ര എനിക്കൊപ്പം ഉണ്ടായിരുന്നു. ഒരു ഭർത്താവിനും ഭാര്യക്കും വേർപിരിഞ്ഞിരിക്കാൻ ഇഷ്ടമുണ്ടാവില്ല. പക്ഷേ ചിലഘട്ടങ്ങളിൽ സാഹചര്യങ്ങൾ അത്തരത്തിലുള്ളതായിരിക്കും,' ഹേമ മാലിനി പറഞ്ഞു.

പ്രകാശ് കൗറിനോട് തനിക്കും കുടുംബത്തിനും ഏറെ ബഹുമാനം ഉണ്ടായിരുന്നുവെന്നും താനൊരിക്കലും പ്രകാശ് കൗറിനേക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ലെന്നും ഹേമ മാലിനി പറഞ്ഞു. അവരെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്റെ പെൺമക്കളും ധരംജിയുടെ കുടുംബത്തെ ബഹുമാനിക്കുന്നുണ്ട്,' ഹേമമാലിനി കൂട്ടിച്ചേർത്തു.

content highlights: Hema Malini says she didn't feel guilty about falling in love with a married man

dot image
To advertise here,contact us
dot image