കാത്തിരുന്ന് മടുത്തവർക്കുള്ള മറുപടി, 'വടചെന്നൈ 2' അപ്‌ഡേറ്റുമായി വെട്രിമാരൻ; ഒപ്പം ആ സർപ്രൈസും കൂടി

2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്

കാത്തിരുന്ന് മടുത്തവർക്കുള്ള മറുപടി, 'വടചെന്നൈ 2' അപ്‌ഡേറ്റുമായി വെട്രിമാരൻ; ഒപ്പം ആ സർപ്രൈസും കൂടി
dot image

സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോ ഷൂട്ട് നേരത്തെ കഴിഞ്ഞിരുന്നു. വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് വെട്രിമാരൻ. ഒപ്പം പ്രേക്ഷകർ ഏവരും കാത്തിരിക്കുന്ന വടചെന്നൈ 2 വിന്റെ അപ്‌ഡേറ്റും അദ്ദേഹം പുറത്തുവിട്ടു.

സിലമ്പരശനുമായി ചെയ്യുന്ന സിനിമയുടെ അപ്ഡേറ്റ് അടുത്ത 10 - 15 ദിവസങ്ങൾക്കുള്ളിൽ വരുമെന്ന് വെട്രിമാരൻ പറഞ്ഞു. നേരത്തെ ചിത്രം ഡ്രോപ്പ് ചെയ്തെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള വലിയ സെറ്റ് വർക്കുകളും പുരോഗമിക്കുകയാണ്. നേരത്തെ സിമ്പു ചിത്രത്തിനായി 10 കിലോ ഭാരം കുറച്ചുവെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. പിങ്ക് വില്ലയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്.ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Str film and vadachennai 2 update by vetrimaaran

dot image
To advertise here,contact us
dot image