'നല്ലൊരു കോമഡി ഇമോഷണൽ പടമാണ്...'; റിലീസിന് മുന്‍പ് ഹൃദയപൂർവ്വത്തിന്റെ റിവ്യൂ പറഞ്ഞ് അനൂപ് സത്യന്‍

ഹൃദയപൂർവ്വം സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടന്ന ഒരു പരിപാടിയിലാണ് അനൂപ് ഇക്കാര്യം പറഞ്ഞത്.

'നല്ലൊരു കോമഡി ഇമോഷണൽ പടമാണ്...'; റിലീസിന് മുന്‍പ് ഹൃദയപൂർവ്വത്തിന്റെ റിവ്യൂ പറഞ്ഞ് അനൂപ് സത്യന്‍
dot image

റിലീസിന് മുന്‍പ് ഹ്യദയപൂര്‍വ്വത്തിന്റെ റിവ്യൂ പറഞ്ഞ് സംവിധായകൻ അനൂപ് സത്യന്‍. പടം അടിപൊളിയാണെന്നും ഫസ്റ്റ് ഹാഫ് ഭയങ്കര കോമഡിയാണെന്നും രണ്ടാം പകുതിയിൽ കുറച്ച് ഇമോഷണൽ രംഗങ്ങളുമുള്ള നല്ല പടമാണെന്നും അനൂപ് പറഞ്ഞു. ഹൃദയപൂർവ്വം സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടത്തിയ ഒരു പരിപാടിയിലാണ് അനൂപ് ഇക്കാര്യം പറഞ്ഞത്.

'ഹൃദയപൂർവ്വത്തിന്റെ റിവ്യൂ ഞാൻ പറയാം…പടം അടിപൊളിയാണ്, ഫസ്റ്റ് ഹാഫ് ഭയങ്കര തമാശയാണ് അതുപോലെ രണ്ടാം പകുതി കുറച്ച് ഇമോഷണലുമാണ് അപ്പോള്‍ എല്ലാവരും ഹാപ്പിയായിട്ട് സിനിമ കാണാന്‍ എത്തുക. ഹാപ്പി ഓണം…', അനൂപ് സത്യന്‍ പറഞ്ഞു.

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ നിലവിൽ ഹൃദയപൂർവ്വത്തിന്റെ അഡ്വാൻസ് ബുക്കിംഗ് നേട്ടം 1.21 കോടിയാണ്. ആദ്യ ദിനം നാല് കോടിയോളം സിനിമയ്ക്ക് നേടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ആയിരുന്നു. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Content Highlights: Akhil Sathyan says a review about Hridayapoorvam movie

dot image
To advertise here,contact us
dot image