ചുറ്റും ആയിരങ്ങള്‍.. ഇത് ആരാധകരല്ല അണികള്‍; മഹാസമ്മേളനത്തിനിടയിലെടുത്ത സെല്‍ഫി വീഡിയോ പങ്കുവച്ച് വിജയ്

തമിഴക വെട്രി കഴകത്തിന്റെ 'ഉങ്ക വിജയ്, നാ വരേൻ!' എന്ന ഗാനത്തിന്റെ വരികൾ ചേർത്താണ് വിജയ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

dot image

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ മഹാ സമ്മേളനം കഴിഞ്ഞ ദിവസം മധുരയിൽ വെച്ച് നടന്നിരുന്നു. കോടിക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. നാലു കോണും തിങ്ങി നിറഞ്ഞ സദസിൽ നിന്നുള്ള വിജയ്‌യുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. ഇപ്പോഴിതാ വിജയ്‌യുടെ സെൽഫി വീഡിയോ ശ്രദ്ധ നേടുകയാണ്. അദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴക വെട്രി കഴകത്തിന്റെ പുതിയ ഗാനമായ 'ഉങ്ക വിജയ്, നാ വരേൻ!' എന്ന ഗാനത്തിന്റെ വരികൾ ചേർത്താണ് വിജയ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തമൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. ഒരു പക്കാ മാസ്സ് ഗാനമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

അതേസമയം, ഗാനം പുറത്തുവന്നതിന് പിന്നാലെ ഇത് ഇനി വരുന്ന വിജയ് സിനിമയിൽ ഇൻട്രോ സോങ് ആയി ഉപയോഗിക്കാമായിരുന്നല്ലോ എന്നാണ് കമന്റുകൾ. ഈ ഗാനം തിയേറ്ററിൽ ഇറക്കിയാൽ ആരാധകർ തിയേറ്റർ ഇളക്കിമറിച്ചേനെ എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഗംഭീര മ്യൂസിക് ആണ് തമന്റേതെന്നും വാരിസ് എന്ന സിനിമയ്ക്ക് ശേഷം വിജയ് തമനുമായി ഇനിയും സിനിമകൾ ചെയ്യേണ്ടതായിരുന്നു എന്നും പലരും കുറിക്കുന്നുണ്ട്.

ആദ്യം പുറത്തിറങ്ങിയ ഗാനത്തെക്കാൾ ഇത് മികച്ചുനിൽക്കുന്നെന്നും പലരും പറയുന്നുണ്ട്. വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനിൽ ഈ ഗാനം ഉപയോഗിക്കണമെന്നും ആരാധകർ ആവശ്യം പ്രകടിപ്പിക്കുന്നുണ്ട്. ജനനായകൻ ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി തിയേറ്ററിലെത്തും. ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകൻ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

Content Highlights: Vijay shares selfie video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us