രവി ബസ്രൂർ മ്യൂസിക്കിൽ വീണ്ടുമൊരു മാസ്? ടിക്കി ടാക്ക ആസിഫിന്റെ KGF തന്നെയെന്ന് ആരാധകർ

കെജിഎഫിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡായ സംഗീത സംവിധായകനാണ് രവി ബാസ്രൂർ

രവി ബസ്രൂർ മ്യൂസിക്കിൽ വീണ്ടുമൊരു മാസ്? ടിക്കി ടാക്ക ആസിഫിന്റെ KGF തന്നെയെന്ന് ആരാധകർ
dot image

ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിൽ മ്യൂസിക്ക് ചെയ്യുന്നത് രവി ബാസ്രൂറായിരിക്കുമെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചർച്ചയാകുന്നുണ്ട്. സംവിധായകൻ രോഹിത്തിനൊപ്പമുള്ള രവി ബാസ്രൂറിന്റെ ഫോട്ടോയും ഇതിനൊപ്പം വൈറലാവുന്നുണ്ട്. എന്നാൽ ഔദ്യോകികമായി ഇതുവരെ ഒന്നും പുറത്തുവന്നിട്ടില്ല.

കെജിഎഫിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡായ സംഗീത സംവിധായകനാണ് രവി ബാസ്രൂർ. പിന്നീട് സലാർ, കെജിഎഫ് 2, എന്നിവയിലെല്ലാം ശ്രദ്ദേയമായ മ്യൂസിക്ക് തന്നെ ചെയ്തു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലൂടെ മലയാളത്തിലും രവി ബാസ്രൂർ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ ടിക്കി ടാക്കയിൽ അദ്ദേഹം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്ലീസ്', 'കള' എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ടിക്കി ടാക്ക. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ നസ്ലെൻ ഗഫൂറുമുണ്ട്.

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Content Highlights- Report says Ravi Basrur might be the music dire tor of Asif Ali movie Tiki Taka

dot image
To advertise here,contact us
dot image