കൂലി സെറ്റിലെ ഒഴിവു സമയങ്ങളിൽ രജനികാന്ത് ആത്മകഥ എഴുതാറുണ്ട്: ലോകേഷ്

'മറ്റാരുമായും പങ്കുവെക്കാത്ത കാര്യങ്ങൾ സൂപ്പർസ്റ്റാർ എന്നോട് പറഞ്ഞു. ആ അനുഭവം എപ്പോഴും എൻ്റെ ഹൃദയത്തിലുണ്ടാകും'

കൂലി സെറ്റിലെ ഒഴിവു സമയങ്ങളിൽ രജനികാന്ത് ആത്മകഥ എഴുതാറുണ്ട്: ലോകേഷ്
dot image

നടൻ രജനികാന്ത് ആത്മകഥ എഴുതുന്നുവെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്. കൂലി സിനിമയുടെ സെറ്റിൽ വെച്ച് ഒഴിവു സമയങ്ങളിൽ അദ്ദേഹം എഴിതിയിരുന്നുവെന്നും അതാത് കാലഘട്ടങ്ങളിൽ നടന് സംഭവിച്ച കാര്യങ്ങളാണ് എഴുതുന്നതെന്നും ലോകേഷ് പറഞ്ഞു. തന്നോട് മാത്രം പങ്കിട്ട കാര്യങ്ങളിൽ സന്തോഷം ഉണ്ടെന്നും ലോകേഷ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കൂലി സിനിമയുടെ അവസാന രണ്ട് ഷെഡ്യൂളുകളിൽ രജനികാന്ത് സാർ തന്റെ ആത്മകഥ എഴുതുന്ന തിരക്കിലായിരുന്നു. എല്ലാ ദിവസവും അദ്ദേഹം ഒഴിവുസമയങ്ങളിൽ സെറ്റുകളിൽ വന്ന് എഴുതുമായിരുന്നു. അതാത് കാലഘട്ടങ്ങളിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ അദ്ദേഹം പറയുമായിരുന്നു. അത് ഞാനല്ലാതെ മറ്റാരുമായും പങ്കിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു.

മറ്റാരുമായും പങ്കുവെക്കാത്ത കാര്യങ്ങൾ സൂപ്പർസ്റ്റാർ പങ്കുവെച്ചിട്ടുണ്ട്. ആ അനുഭവം എപ്പോഴും എൻ്റെ ഹൃദയത്തോട് ചേര്‍ന്നുനിൽക്കുന്ന ഒന്നായിരിക്കും. ആ മനുഷ്യൻ കടന്നുപോയ അനുഭവങ്ങളാണ് അതിൽ നിന്നും ഉൾക്കൊള്ളാനാവുന്നത്. അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളാണ് ഞാനുൾപ്പെടെ എല്ലാവരെയും അദ്ദേഹവുമായി ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം,' ലോകേഷ് പറഞ്ഞു.

അതേസമയം, രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 14 ന് സിനിമ ആഗോളതലത്തിൽ റീലീസ് ചെയ്യും.

Content Highlights: Lokesh Kanagaraj says Rajinikanth is writing his autobiography

dot image
To advertise here,contact us
dot image