AMMA തെരഞ്ഞെടുപ്പ്, പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷ് ഉൾപ്പെടെ ആറ് പേർ; ജോയ് മാത്യുവിൻ്റെ പത്രിക തള്ളി

നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു

dot image

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമ നിർദേശ പത്രിക സ്വീകരിച്ചത് ആറ് പേരാണ്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് എന്നിവരാണ് ഈ ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ നിലവിൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരിക്കുകയാണ്. പേരിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്.

നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് AMMA നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Content Highlights: AMMA elections, six people including Jagadish for the post of president

dot image
To advertise here,contact us
dot image